Latest NewsIndia

കര്‍ണാടക: ജനവിധി ഇന്നറിയാം

ബെംഗളൂരു•കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. 40 കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമണിയോടെ വോട്ട്‌ എണ്ണിത്തുടങ്ങും. പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും ആര്‍ക്കും കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ല എന്നതിനാല്‍ ഫലം എന്താകുമെന്നറിയാനുള്ള ആകാംഷ അവസാനം വരെ നീളും. എക്സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുമ്പോള്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിന് മുന്‍‌തൂക്കം നല്‍കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

224 മണ്ഡലങ്ങളിലെ 222 എണ്ണത്തിലേക്കാണു മത്സരം നടന്നത്‌.ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു നടന്നത്. ഇരുവര്‍ക്കും ഭൂരിപക്ഷം കിട്ടാതെവന്നാല്‍ എച്ച്‌.ഡി. ദേവഗൗഡെയുടെ ജെ.ഡി(എസ്‌) സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.

തെരഞ്ഞെടുപ്പ്‌ ക്രമക്കേടുകള്‍ എന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ആര്‍.ആര്‍.
നഗറിലെ വോട്ടെടുപ്പ്‌ മാറ്റി വച്ചിരുന്നു .ബിജെ.പി. സ്‌ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന്‌ ജയനഗറിലെയും തെരഞ്ഞെടുപ്പ്‌ മാറ്റി. ശേഷിച്ച 222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button