റമദാന്‍ ആരംഭിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. സൃഷ്ടിയെ സ്രഷ്ടാവിലേക്കും സ്വര്‍ഗത്തിലേക്കും അടുപ്പിക്കുന്ന മാസമാണ് വിശുദ്ധ റമദാന്‍. ദുഷ്ചിന്തകളും ദുര്‍വൃത്തികളും വെടിഞ്ഞ് മനസും ശരീരവും സ്ഫുടം ചെയ്തെടുക്കാന്‍ വ്രതം വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു. അല്ലാഹു കല്‍പിച്ചത് അനുസരിക്കുകയും അവന്‍ വിരോധിച്ചത് വെടിയുകയും ചെയ്യുന്നതിനുള്ള കഠിന പരിശീലനമാണ് റമദാനിലെ നോമ്പ്.
നോമ്പുതുറയ്ക്ക് ഇസ്ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നോമ്പ് തുറപ്പിക്കുന്നവന് നോമ്പനുഷ്ടിച്ചതിന്റെ പ്രതിഫലം ലഭിക്കുമെന്നാണ് പ്രവാചക വചനം. നോമ്പ് തുറയ്ക്ക് വളരെ പ്രാധാന്യമുള്ള ഒന്നാണ് മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഉന്നക്കായ തയാറാക്കാനും വളരെ എളുപ്പമാണ്.
ആവശ്യമായ സാധനങ്ങള്‍
നേന്ത്രപ്പഴം (അധികം പഴുക്കാത്തത്)- 1 കിലോ
തേങ്ങ (ചിരകിയത്)- 1/2 കപ്പ്
മുട്ട- 4 എണ്ണം
നെയ്യ്- 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
പഞ്ചസാര- 200 ഗ്രാം
അണ്ടിപ്പരിപ്പ്- 20 എണ്ണം
ഉണക്കമുന്തിരി- 20 എണ്ണം
എണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ വെച്ച് ഒരു വിസല്‍ വരും വരെ പുഴുങ്ങിയെടുക്കുകയോ ഗ്രില്‍ അടുപ്പില്‍ വച്ച് പത്തുമിനിട്ടു സമയം കൊണ്ട് ചുട്ടെടുക്കുകയോ ചെയ്യുക. തുടര്‍ന്ന് നല്ല ചൂടോടെ തന്നെ മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി യോജിപ്പിച്ചശേഷം വറുത്തെടുക്കുക. അരച്ച് വെച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കിയ ശേഷം കൈയ്യില്‍ നന്നായി നെയ് തടവി തുടര്‍ന്നു കൈയ്യില്‍വെച്ച് പരത്തിയെടുക്കുക. അതില്‍ ഇളക്കി വെച്ചിരിക്കുന്ന മിക്സ് ഒരു ടീസ്പൂണ്‍ വീതം വെച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ഇത് കോഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചെറിയതീയില്‍ എണ്ണയില്‍ വറുത്ത് കോരുക.
Post Your Comments