Kerala

രതിസാമ്രാജ്യം പടുത്തുയര്‍ത്തിയ പ്രദീപിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

തിരുവനന്തപുരം : രതിസാമ്രാജ്യം പടുത്തുയര്‍ത്തിയ സെക്‌സ് റാക്കറ്റ് തലവന്‍ പ്രദീപിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍. തലസ്ഥാനത്ത് നിന്നും പൊലീസ് വലയിലാക്കിയത് ആദ്യത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തലവനെ. കൂട്ടാളികളില്‍ പലരും അറസ്റ്റിലായപ്പോഴും തിരുമല സ്വദേശി പ്രദീപ് വളരെ കരുതലോടെ ചുവടുകള്‍ വച്ചാണ് തിരുവനന്തപുരം നഗരത്തില്‍ മാംസക്കച്ചവടത്തെ സജീവമാക്കി നിര്‍ത്തിയതും കൂറ്റന്‍ രതിസാമ്രാജ്യം കെട്ടിപ്പൊക്കിയതും.

പേരും നമ്പറും മാറ്റി ആകര്‍ഷകമായ പ്രൊഫൈല്‍ ചിത്രങ്ങളും ചൂടന്‍ വാചകങ്ങളുമായി അശ്ലീല സൈറ്റുകളിലൂടെയായിരുന്നു ഇടപാട്. ഇടപാടിനെത്തുന്നവര്‍ക്ക് ബാംഗ്ലൂരില്‍ നിന്നും ഗോവയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും അതി സുന്ദരികളായ സ്ത്രീകളെ എത്തിച്ചു കൊടുക്കാന്‍ മാത്രം വലിപ്പത്തില്‍ പ്രദീപിന്റെ ബന്ധവും വളര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ തലസ്ഥാനത്ത് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായപ്പോഴാണ് രണ്ടുവര്‍ഷത്തെ ഒളിവ് ജീവിതത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ ഇടപാടുകള്‍ പുറത്തായത്.

വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാരെ വരെ കച്ചവടം ചെയ്ത് ഇതിലൂടെ ലക്ഷങ്ങളാണ് ഇയാള്‍ സമ്പാദിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായിരുന്നു ഒളിവ് ജീവിതം. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പലരേയും പ്രദീപ് ഇടപാടില്‍ പാര്‍ട്ണര്‍മാരാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ അംഗമായിരുന്ന ഒരു സ്ത്രീയുടെ സൗഹൃദത്തിലാണ് പ്രദീപ് ഈ രംഗത്ത് എത്തിയത്. ഇവരുടെ സഹായിയായി ഏറെനാള്‍ പ്രവര്‍ത്തിച്ചശേഷം ഈരംഗത്തെ ചില സ്ത്രീകളെ കൂട്ടുപിടിച്ച് സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വീടുകള്‍ വാടകയ്ക്കെടുത്തായിരുന്നു പെണ്‍വാണിഭം. കൂട്ടത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ചിലര്‍ ഒറ്റികൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ വൈദഗ്ദ്ധ്യത്തിന് മുന്നില്‍ വിലപ്പോയില്ല.

വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്ത് നടത്തിയ വാണിഭം സുരക്ഷിതമല്ലെന്ന് കണ്ടാണ് ഓണ്‍ലൈനിലേക്ക് തിരിഞ്ഞത്. തലസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമായിരുന്നു പ്രദീപിന്റേത്. ആവശ്യക്കാരെ അനായാസേന പാട്ടിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം മുമ്പ് ബിഗ് ഡാഡി ഓപ്പറേഷന്‍ നടക്കുമ്പോള്‍ പെണ്‍വാണിഭ രംഗത്ത് സജീവമായിരുന്നു പ്രദീപ്.

വിവിധ പ്രായത്തിലുള്ള സ്ത്രീകളേയും കുട്ടികളേയും ബംഗളൂരുവില്‍ നിന്നടക്കം തരപ്പെടുത്തുന്നതില്‍ പ്രധാന ഇടനിലക്കാരനായിരുന്നു. ഇയാളെപ്പറ്റി കേസിലെ മറ്റ് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല. കുപ്രസിദ്ധ പെണ്‍വാണിഭ കേസുകളില്‍ ഉള്‍പ്പെട്ട കൂട്ടാളി ജോഷിയും മകന്‍ ജോയ്സും പിടിക്കപ്പെട്ടപ്പോള്‍ കേരളം വിട്ടു. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. കേസിലെ പ്രതികള്‍ ഓരോരുത്തരായി ജാമ്യത്തിലിറങ്ങുകയും ഓപ്പറേഷന്‍ ബിഗ് ഡാഡി സംഘം പലവഴിക്ക് പിരിയുകയും ചെയ്തുവെന്ന് ഉറപ്പാക്കിയാണ് പ്രദീപ് പഴയ താവളത്തില്‍ വീണ്ടും ചുവടുറപ്പിച്ചത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പ്രമേഹ രോഗം കടുത്ത് ശരീരം ക്ഷീണിച്ചതോടെ ഒറ്റനോട്ടത്തില്‍ ആര്‍ക്കും പ്രദീപിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിടിക്കപ്പെടാതിരിക്കാന്‍ പഴയ ഫോണ്‍ നമ്പറുകള്‍ ഒഴിവാക്കിയായിരുന്നു നഗരത്തില്‍ ഇടപാട് നടത്തിയത്. കുറവന്‍കോണം, വഴുതയ്ക്കാട്, വെള്ളയമ്പലം എന്നിവിടങ്ങളില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്തായിരുന്നു ഇടപാട്.

പെണ്‍വാണിഭം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ലൊക്കാന്റോ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ തന്റെ ഫോണ്‍ നമ്ബരും യുട്യൂബില്‍ വീഡിയോയും പരസ്യപ്പെടുത്തി. സീക്രട്ട് എസ്‌കോര്‍ട്ട് എന്ന പേരിലായിരുന്നു വീഡിയോ. അഡള്‍ട്ട് എന്റര്‍ടെയിന്റ്മെന്റ; എന്ന മറ്റൊരു സൈറ്റ് സജീവമാക്കി. ഒരേ ഫോണ്‍ നമ്പറാണ് എല്ലാത്തിലും നല്‍കിയിരുന്നത്. ഗുണ്ടയെന്ന് തോന്നിക്കുന്ന ഒരു യുവാവുമായാണ് ആഡംബര കാറുകളില്‍ നഗരത്തില്‍ സഞ്ചരിച്ചിരുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ആദ്യമായാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും നിരവധി സ്ത്രീകള്‍ ഇയാളുടെ വാണിഭ സംഘത്തിലെ കണ്ണികളാണ്. വീടുവിട്ട് തൊഴില്‍ തേടി തിരുവനന്തപുരത്തും മറ്റും എത്തിയ നിരവധി സ്ത്രീകളെയാണ് കെണിയില്‍ പ്പെടുത്തി ഇയാള്‍ പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ച് കച്ചവടം നടത്തിയത്. നരവധി ഇടനിലക്കാരും ഇയാളുടെ സംഘത്തിന് സഹായവുമായി ഉണ്ട്. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ഇവരുടെ ചതിക്കുഴിയില്‍പ്പെട്ടവരില്‍ പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button