ബാംഗ്ലൂര്‍ : റാന്നിയില്‍ നിന്നും കാണാതായ കാഞ്ഞിരപ്പള്ളി കോളേജിലെ വിദ്യാര്‍ഥിനി ജെസ്നയെ അന്വേഷിച്ച് ബംഗ്ലൂരില്‍ നടത്തിയ തെരച്ചില്‍ വിഫലമെന്ന് സൂചന. ഇവിടെ ധര്‍മരാമിലെ ആശ്വാസഭവനില്‍ ജെസ്നയെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജെസ്ന ആശ്വാസഭവനിലെത്തിയതിന് തെളിവില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ച്ച വീണ്ടും തെരച്ചില്‍ നടത്തും.
ഇവിടത്തെ സിസിടിവി ക്യാമറ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെയും മറ്റൊരു യുവാവിനെയും കണ്ടെന്നാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. റാന്നിയിലെ കൊല്ലമുള സന്തോഷ് കവല കുന്നത്ത് വീട്ടില്‍ നിന്നും മാര്‍ച്ച് 22നാണ് ജെസ്ന മരിയ ജയിംസിനെ കാണാതായത്. പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ട ശേഷം പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു.
Post Your Comments