കണ്ണൂരില്‍ കൊല്ലപ്പെട്ട കണ്ണിപൊയില്‍ ബാബു ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനൊപ്പം വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സംഘപരിവാര്‍ അനുകൂല പേജുകളും ടി പി വധത്തെ ഓർമ്മിപ്പിച്ചു ചോദ്യങ്ങൾ ചോദിക്കുകയാണ്. “കണ്ണിപൊയില്‍ ബാബു ബിജെപിയോട് അടുപ്പം കാണിച്ചിരുന്ന നേതാവ്, ബിജെപിയോട് അടുപ്പം കാണിക്കുന്ന നേതാവിനെ ബിജെപി എന്തിന് കൊലപ്പെടുത്തണം?” എന്നാണ് ചോദ്യം.
ബിജെപിയുമായി ബാബുവിനുള്ള ബന്ധം അദ്ദേഹത്തെ സിപിഎമ്മിലെ പലരുടേയും കണ്ണിലെ കരടാക്കി മാറ്റിയിരുന്നുവെന്നും ഇവര്‍ വാദിക്കുന്നു. ബാബുവിനെ കൊലപ്പെടുത്താന്‍ മാത്രം അദ്ദേഹത്തോട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും, അന്വേഷണം കൃത്യമായി നടക്കണമെന്നുമാണ് ബിജെപി സൈബര്‍ പേജുകളില്‍ ഉയരുന്ന ആവശ്യം. കൂടാതെ ടിപി വധക്കേസിലെ സമാനമായ കൊലപാതകമാണോ എന്ന സംശയവും ചില കേന്ദ്രങ്ങള്‍ മുന്നോട്ടു വെക്കുന്നു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബാബു നടത്തിയ വീഡിയൊ പോസ്റ്റും വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. കൂടാതെ ബിജെപി ബാബുവിനെ ആദരിച്ചതും ബിജെപി അണികൾ ചൂണ്ടിക്കാണിയ്ക്കുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയാണെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. പോലിസും ഇതേ സൂചനയാണ് മുന്നോട്ടു വെക്കുന്നത്.
Post Your Comments