Latest NewsNewsInternational

അമേരിക്കന്‍ പ്രസിഡന്റിനെ പിന്നിലാക്കി ഫേസ്ബുക്കില്‍ നരേന്ദ്രമോദി തന്നെ താരം

 

കാലിഫോര്‍ണിയ : ലോക നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ താരം. സോഷ്യല്‍ മീഡിയയില്‍ മോദിയ്ക്ക് ആരാധകരേറെ. അമേരിക്കന്‍ പ്രസിഡന്റിനേപ്പോലും പിന്നിലാക്കിയാണ് ഫേസ്ബുക്കിലെ ജനപ്രിയതയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നിലെത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ച് 4.32 കോടി പേര്‍ മോദിയെ പിന്തുടരുന്നുണ്ട്. ട്വിറ്ററില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് മുന്നില്‍. ട്രംപിന് ട്വിറ്ററില്‍ 2.31 കോടി ഫോളോവേഴ്‌സ് ഉണ്ടെന്ന് ബഴ്‌സണ്‍ കോണ്‍ ആന്‍ഡ് വൂള്‍ഫ് പുറത്തുവിട്ട വേള്‍ഡ് ലീഡേഴ്‌സ് ഓണ്‍ ഫേസ്ബുക്കില്‍ പറയുന്നു. 2017 ജനുവരി 1 മുതല്‍ നേതാക്കന്മാരുടെ 650ല്‍ പരം ഫേസ്ബുക്ക് പേജുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫേസ്ബുക്കിന്റെ ക്രൗഡ് ടാങ്കില്‍ ടൂള്‍ ഉപയോഗിച്ചായിരുന്നു പഠനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button