Uncategorized

ലിഗയെ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ് : മയക്കത്തിൽ രണ്ടാമനും ബലാത്സംഗം ചെയ്തു: പിന്നീട് നടന്നത്

കോവളം: കൊല്ലപ്പെട്ട ലാത്വവിയന്‍ സ്വദേശി ലിഗയെ ക്രൂരമായി ബലാല്‍സംഗം ചെയ്താണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തല്‍. കൊലപാതകം നടത്തിയത് ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് കഴുത്തു ഞെരിച്ചാണ് എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇരുമ്പ് ദണ്ഡോ കാല്‍മുട്ടോ ഉപയോഗിച്ചാകാം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്നും തെളിഞ്ഞു. ഇതോടെ തന്നെ യോഗാധ്യാപകനല്ല കൊല നടത്തിയതെന്ന് വ്യക്തമായിരുന്നു. സമുദ്രഹോട്ടലിന്റെ പിറകിലൂടെ മുക്കാല്‍ കിലോമീറ്ററോളം നടന്ന് ടി.എസ്.കനാലിന്റെ ആരംഭമായ പനത്തുറ ആറ് പ്രദേശത്തെത്തിയ ലിഗയെ കണ്ടല്‍കാട്ടിലെത്തിച്ചത് ഉമേഷായിരുന്നു. ലഹരി നല്‍കാമെന്ന വാഗ്ദാനത്തോടെയായിരുന്നു ഇത്.

ലിഗയ്ക്ക് സിഗരറ്റില്‍ കഞ്ചാവ് പൊതിഞ്ഞ് നല്‍കുകയും ചെയ്തു. ഇതോടെ മയക്കത്തിലായ ലിഗയെ ഉമേഷ് ബലാത്സംഗം ചെയ്തു. അതിന് ശേഷം സുഹൃത്തും ബന്ധവുമായ ഉദയനും പീഡിപ്പിച്ചു. ബോധം തെളിഞ്ഞ ലിഗയെ വീണ്ടും രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.ഉദയനും ഉമേഷും കോവളത്തെ ഗൈഡുകളാണ്. ഒരു തീവ്രസംഘടനയുമായി ഇവര്‍ക്ക് അടുപ്പമുണ്ട്. ലിഗയെ കാണാതായത് കഴിഞ്ഞ മാര്‍ച്ച്‌ 14നാണ്. അന്നുതന്നെ ലിഗ കൊല്ലപ്പെട്ടിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍. ഉമേഷാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായി സമ്മതിച്ചത്.

കോവളത്തെത്തിയ ലിഗയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ഇയാള്‍ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണ് മൊഴിയില്‍ പറയുന്നത്. വള്ളത്തില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഇയാളുടെയും ലിഗയുടേതുമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായകമാവും. മയക്കുമരുന്നു നല്‍കി ലിഗയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നുമാണ് മൊഴി. പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്. തുടക്കത്തില്‍ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയിരുന്നത്.

ടി.എസ്.കനാലിലെ ചീഞ്ഞ വെള്ളത്തിന്റെയും കടലിലെ പ്ലവഗങ്ങള്‍ തീരത്തടിഞ്ഞും ദുര്‍ഗന്ധം പതിവായതിനാല്‍ മൃതദേഹം അഴുകിയാല്‍ പോലും അറിയില്ലെന്നും ഇവര്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് മൃതദേഹം മറവ് ചെയ്യാതെ അവിടെ ഉപേക്ഷിച്ചു. അങ്ങനെ ലിഗയിലേക്കുള്ള തെളിവ് പൊലീസിന് കിട്ടി. കോവളത്തെ അതിനിഗൂഡ സ്ഥലമാണ് അപകടം നടന്ന കണ്ടല്‍കാട്. ഇവിടെ രാത്രി വിദേശികള്‍ ഒത്തുകൂടാറുണ്ട്. നിരവധി പീഡനങ്ങള്‍ നടന്നിട്ടുള്ള ആളൊഴിഞ്ഞ, കോവളത്തെ പാറക്കൂട്ടത്തിന് അടുത്ത് നിന്ന് ഫൈബര്‍ വള്ളത്തില്‍ കനാലിലൂടെ ലിഗയെ പൂനംതുരുത്തിലേക്ക് കൊണ്ടു വരികയായിരുന്നു.

രാവിലെ 7.30നാണ് ലിഗ ഓട്ടോറിക്ഷയില്‍ ബീച്ചില്‍ എത്തിയത്. പൂനംതുരുത്തിലെ രണ്ടുവശത്തും റോഡുണ്ടെങ്കിലും വാഴമുട്ടം വഴി ചെന്തിലക്കരയില്‍ നിന്ന് അരകിലോമീറ്ററും പനത്തുറ മുരുക ക്ഷേത്രത്തിനടുത്ത് നിന്ന് ഒരുകിലോമീറ്ററിലേറെയും നടക്കണം. കോവളത്ത് നിന്ന് എത്തിയ ഫെബര്‍ വള്ളം തുരുത്തിന് 100മീറ്റര്‍ മുന്നോട്ട് അടുപ്പിച്ച്‌ ലിഗയെ ഇറക്കി നടത്തിയാണ് കണ്ടല്‍ പ്രദേശത്ത് എത്തിച്ചത്. നാലും അഞ്ചും ബൈക്കുകളില്‍ ബാഗുകളുമായി വരുന്ന യുവാക്കള്‍ക്കൊപ്പം വിദേശികളായ പുരുഷന്മാരും സ്ത്രീകളും ഈ സ്ഥലത്ത് എത്തുമായിരുന്നു. വിദേശികളും യുവാക്കളും തുരുത്തിലും പരിസരത്തും ചീട്ടുകളിയും മദ്യപാനവും നടത്തിയിരുന്നു.

രാത്രിയില്‍ മെഴുകുതിരി കത്തിച്ചും ചീട്ടുകളിച്ചിരുന്നു. ഇത്തരമൊരു സ്ഥലത്താണ് ലിഗയെ എത്തിച്ചത്. ലിഗയുടെ മൃതദേഹം കണ്ടതിന് 300മീറ്റര്‍ അകലെ മത്സ്യത്തൊഴിലാളിയായ മധുവും കുടുംബവും താമസിക്കുന്നുണ്ട്. 14ന് രാവിലെ 10.30ന് സമീപവാസിയായ ഉമേഷ്, തുരുത്തില്‍ ഒരു ഗസ്റ്റ് (അതിഥി ) ഇരിപ്പുണ്ടെന്ന് പറഞ്ഞതായി മധുവിന്റെ ഭാര്യ മൊഴിനല്‍കി. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button