ദുബായ്•സ്പോണ്‍സറുടെ വീട്ടില്‍ നിന്നും ഒളിച്ചോടിയ വീട്ടുജോലിക്കാരിയെ വാട്സ്ആപ്പ് വഴി 5,500 ദിര്‍ഹത്തിന് വില്ക്കാന് ശ്രമിച്ച രണ്ട് യുവാക്കള്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 25 ഉം 28 ഉം വയസുള്ള യുവാക്കളാണ് പിടിയിലായത്.
ഇവരെ വില്പനയ്ക്ക് സഹായിക്കുകയും ഇരയെ വാങ്ങുന്നയാളുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്ത 36 ഉം 31 ഉം വയസുള്ള മറ്റു രണ്ടുപെര്ക്കെതിരെയും കേസുണ്ട്.
ഫ്ലാറ്റ് വേശ്യാലയമായി ഉപയോഗിച്ചതിനും ഇരയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന്മാരെ എത്തിച്ച് വേശ്യാവൃത്തി നടത്തിയതിനും ലൈംഗിക ചൂഷണത്തിനും ഇവര്‍ക്കെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
ഇരയുമായി സമ്മതത്തോടെ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇവരില്‍ മൂന്ന് പേര്‍ക്കെതിരെ കേസുണ്ട്.
ഫെബ്രുവരി അഞ്ചിന് അല്‍ മുറഖ്ബത്തില് നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
മൂന്ന് കുട്ടികളുടെ മാതാവും വിവാഹമോചിതയുമായ 41 കാരിയായ ഇരയെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ദുബായ് ഫൌണ്ടേഷനിലേക്ക് മാറ്റി.
2017 ജനുവരി നാലിനാണ് ഇന്തോനേഷ്യന്‍ സ്ത്രീ ദുബായില്‍ എത്തുന്നത് . തുടര്‍ന്ന് അബുദാബിയിലെ ഒരു എമിറാത്തി കുടുംബത്തിന് വേണ്ടി ജോലി ചെയ്തു. ഇതിനിടെ സ്വന്തം രാജ്യത്ത് നിന്നുള്ള മറ്റൊരു സ്ത്രീയെ പരിചയപ്പെട്ടു . സ്പോണ്‍സറുടെ ഭാര്യ കാരണം താന്‍ ജോലിയില്‍ സന്തോഷവതിയല്ലെന്ന് അവരോട് പറഞ്ഞു. ഈ യുവതിയെ ഇരയെ ഇന്തോനേഷ്യക്കാരനായ മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തുകയും 1500 ദിര്‍ഹം ലഭിക്കുന്ന പാര്‍ട്ട്-ടൈം ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിനായി സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തു.
2018 ജനുവരി 20 ന് സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ബസ് മാര്‍ഗം ദുബായില്‍ എത്തിയ സ്ത്രീയെ ഒരു പുരുഷന് ഒരു വീട്ടില്‍ എത്തിച്ച ശേഷം വ്യഭിചാരത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ എത്തിച്ച ശേഷം പണംവാങ്ങി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരി 5 ന് 5,500 ദിര്‍ഹത്തിന് ഇവരെ വില്ക്കാന് വാട്സ്ആപ്പ് വഴി ഇടപാട് ഉറപ്പിക്കുകയും ചെയ്തു. ഇവര്‍ കാറില്‍ കയറി നിമിഷങ്ങള്‍ക്കകമാണ് പോലീസ് സ്ഥലം റെയ്ഡ് ചെയ്യുന്നത്. തന്നെ വില്‍ക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീ പറഞ്ഞു.
പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മുഖ്യ പ്രോസിക്യൂട്ടര്‍ കോടതിയോട് ശുപാര്‍ശ ചെയ്തു.
കേസിന്റെ വിചാരണ അടുത്ത മേയ് 24 ലേക്ക് മാറ്റി വച്ചു.
Post Your Comments