തിരുവനന്തപുരം•വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പ്രതികളുടെ മൊഴി പുറത്ത്. ലിഗയെ മാനഭംഗശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കേസില്‍ കസ്റ്റഡിയിലായ അഞ്ച് പ്രതികളും കുറ്റം സമ്മതിച്ചതായാണ് വിവരം. യോഗ അധ്യാപകനും ടൂറിസ്റ്റ് ഗൈഡുമായ പ്രതിക്കൊപ്പമാണ് ലിഗ പൂനംതുരുത്തിലെത്തിയത്. കോവളത്തുവച്ച് ലിഗയുമായി പരിചയപ്പെട്ട ഇയാള്‍ വിവിധ സ്ഥലങ്ങള്‍ കാണിക്കാമെന്ന വ്യാജേന ഒപ്പം കൂടുകയായിരുന്നു.
ഇയാളുടെ കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് കലര്‍ന്ന സിഗററ്റ് കൊടുത്ത് ലിഗയെ പാതി മയക്കത്തിലാക്കി. ഇതിന് ശേഷം ഇയാള്‍ തന്റെ സുഹൃത്തുക്കളെ ക്ഷണിച്ചു. ഇവര്‍ ലിഗയെ കായല്‍ സഞ്ചാരത്തിന് ക്ഷണിച്ചു. പ്രതികളിലൊരാളുടെ ഫൈബര്‍ ബോട്ടായിരുന്നു ഇതിനായി ഉപയോഗിച്ചത്. ഈ ബോട്ടിലാണ് ലിഗയും പ്രതികളും പൂനംതുരുത്തില്‍ എത്തിയത്. ഇതിനുശേഷം ലിഗക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാന്‍ ലിഗ വിസമ്മതിച്ചു. തുടര്‍ന്ന് അഞ്ചുപേരും നന്നായി മദ്യപിച്ചശേഷം പൊന്തക്കാട്ടില്‍ വച്ച് ലിഗയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ലിഗ ബഹളം വച്ചതോടെ അഞ്ചുപേരും ചേര്‍ന്ന് ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ലിഗ മരിച്ചുവെന്ന് ഉറപ്പായതോടെ സംഘം മൃതദേഹം കാട്ടുവള്ളികള്‍ കൊണ്ട് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ വള്ളി പൊട്ടി മൃതദേഹം സമീപത്തെ പൊന്തക്കാട്ടിലേക്ക് വീണു. 30 ദിവസം പഴക്കം ചെന്നതോടെ തല ജീര്‍ണിച്ച് വേര്‍പെട്ടതാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ചില ശാസ്ത്രീയഫലങ്ങളും കൂടി ലഭിച്ചശേഷമായിരിക്കും അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുക.
ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം പൊലീസിന് കൈമാറി. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments