തിരുവനന്തപുരം: കോവളത്തുനിന്നും കാണാതാവുകയും പിന്നീട് ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിതയുടെ മരണം കൊലപാതകമാണെന്നുറപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു. ലിഗയെ കഴുത്ത് ഞെരിച്ചുകൊന്നതാകാമെന്ന് ഫൊറന്‍സിക് വിഭാഗം പോലീസിനെ അറിയിച്ചു. ലിഗയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ വള്ളിക്കുടുക്കിലെ മുടിയിഴ പൊലീസ് കസ്റ്റഡിയിലുള്ള വാഴമുട്ടം സ്വദേശിയായ യോഗ പരിശീലകന്റേതാേേണാ എന്ന് സംശയമുണ്ട്. ഇന്നു ലഭിക്കുന്ന ഫൊറന്‍സിക് പരിശോധനാഫലം ഇതു ശരിവെച്ചാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
കഴിഞ്ഞ ദിവസം ലിഗയുടെ മൃതദേഹത്തിനു സമീപത്തുനിന്നും വള്ളികൊണ്ടുള്ള കുടുക്ക് കിട്ടിയിരുന്നു. ഇതിലാണ് മുടിയിഴ കുടുങ്ങിയിരുന്നത്. കൂടാതെ ലിഗയുടെ കഴുത്തിലും കാലിലും ആഴത്തിലേറിയ മുറിവുകളും കണ്ടെത്തിയിരുന്നു. ഇതെല്ലാം തന്നെ ലിഗയുടേത് കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്. ഇത്തരം മുറിവുണ്ടായത് ആക്രമം പ്രതിരോധിക്കുന്നതിനിടയിലാകാമെന്നും ഫോറെന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
തന്നെയുമല്ല മൃതദേഹത്തില്‍ കണ്ടെത്തിയ വിദേശ ബ്രാന്‍ഡിലുള്ള ജാക്കറ്റ് കോവളത്തും പരിസരത്തും ഉള്ള കടകളിലൊന്നും ലഭ്യമല്ല, ഇത്തരമൊരു ജാക്കറ്റ് വാങ്ങാന്‍ ആവശ്യമായ പണവും ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല. ഇതെല്ലാം തന്നെ വിരല്‍ചൂണ്ടുന്നത് ലിഗയുടെ കൊലപാതകത്തിലേക്കാണ്.
Post Your Comments