Latest NewsNewsInternationalGulf

ദുബായ് മെട്രോ സ്റ്റേഷനില്‍ സഹപ്രവര്‍ത്തകയെ ചുംബിച്ച പ്രവാസിക്ക് സംഭവിച്ചത്

ദുബായ്: ദുബായിലെ മെട്രോ സ്റ്റേഷനില്‍ വെച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിചാരണ നേരിട്ടിരുന്ന പ്രവാസിക്ക് ഒടുവില്‍ കോടതി വിധിച്ച വിധിയാണ് ഇപ്പോള്‍ വാര്‍ത്ത. മെട്രോ സ്റ്റേഷനില്‍ വെച്ച് സഹപ്രവര്‍ത്തകയെ ചുംബിക്കാന്‍ ശ്രമിച്ച ഫിലിപ്പിയന്‍ സ്വദേശി കുറ്റക്കാരനല്ലെന്ന് കോടതി വിലയിരുത്തുകയും ഇയാളെ വെറുതെ വിടുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് സംഭവം. 33 കാരനായ ഫിലിപ്പിയന്‍കാരന്‍ സൂപ്പര്‍വൈസര്‍ തന്നെ ചുംബിക്കുകയായിരുന്നെന്നാണ് 24കാരി പരാതിപ്പെട്ടത്. ക്ലൈന്റിനെ കാണാനായി അല്‍ റഷിദിയായിലേക്ക് പോകുമ്പോഴായിരുന്നു സൂപ്പര്‍വൈസര്‍ തന്നെ ചുംബിച്ചതെന്ന് യുവതി പറയുന്നു.

also read: വാട്ട്‌സാപ്പ് വഴി യുവതിയെ അപമാനിക്കല്‍ , പിന്നില്‍ ഭാര്യയെന്നാരോപിച്ച് ഭര്‍ത്താവ്‌

ക്ലൈന്റിനെ കണ്ട ശേഷം താന്‍ സൂപ്പര്‍വൈസര്‍ക്കൊപ്പം മെട്രോ സ്റ്റേഷനില്‍ തിരികെ എത്തി. തുടര്‍ന്ന് തനിക്ക് ഒരു സമ്മാനം ഉണ്ടെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് സര്‍പ്രൈസിനായി കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ഹെയര്‍ ക്ലിപ്പ് അയാള്‍ സമ്മാനമായി തന്നു. വീണ്ടും ഇതേ ആവശ്യം പറഞ്ഞു. തുടര്‍ന്ന് കണ്ണടച്ചു നിന്ന തന്നെ അദ്ദേഹം ചുംബിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.

തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് കാട്ടിയാണ് യുവതി പരാതി നല്‍കിയത്. സംഭവത്തിന് ശേഷം യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ഒാടി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button