Latest NewsKeralaNews

ലിഗ കണ്ടല്‍ക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി പറഞ്ഞ സ്ത്രീ ഒടുവിൽ മൊഴി മാറ്റി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ സന്ദർശിച്ചതിന് പിന്നാലെ തന്‍റെ സഹോദരിയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് വ്യക്തമാക്കി ലിഗയുടെ അനുജത്തി ഇലിസ. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്നും മരണവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലന്നും അവർ വ്യക്തമാക്കി. അതേസമയം തിരുവല്ലത്തെ കണ്ടാല്‍ക്കാട്ടിലേക്ക് ലിഗ പോകുന്നതു കണ്ടു എന്ന് പറഞ്ഞ വീട്ടമ്മ വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെയാരു സ്ത്രീ പോകുന്നത് താന്‍ കണ്ടിട്ടില്ലെന്നും മൊ‍ഴി മാറ്റി.

Read Also: ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു: വരുന്നത് നീണ്ട അവധിക്കാലം

ലിഗ സംഭവസ്ഥലത്തെത്തിയതിന് രണ്ട് സാധ്യതകളാണ് പരിശോധിക്കുന്നത്. ഇവിടെ എത്താന്‍ പ്രധാന റോഡ് ലിഗ ഉപയോഗിച്ചോ എന്നും കായലിലെ കടത്തുതോണി ‍വ‍ഴി എത്തിയോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. അസ്സമയത്ത് ലിഗയെ ആരോ ഇവിടെ എത്തിച്ചതാകാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. അതേസമയം മെഡിക്കല്‍ യോഗം ചേര്‍ന്നതിന് ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button