Latest NewsKeralaNews

നടുറോഡിൽ യുവാവിനെ അക്രമികള്‍ വെട്ടി; സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് പരാതി

കൊച്ചി : കളമശ്ശേരിയില്‍ നടുറോഡിൽവെച്ച് യുവാവിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കളമശ്ശേരി സ്വദേശി എല്‍ദോസിനാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

വെട്ടേറ്റ് കാല്‍ അറ്റുപോയ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ശസ്ത്രക്രിയ നടത്തി. എന്നാൽ കണ്ടാൽ തിരിച്ചറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിനു കേസ് എടുത്തിട്ടുണ്ടെന്നു കളമശേരി പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button