കൊച്ചി: നടന് ദിലീപിനു വിദേശ യാത്രക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്. ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി നല്കിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണു നീക്കം. നടിയെ ആക്രമിച്ച കേസില്‍ പെന്‍ ഡ്രൈവ് ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഇപ്പോഴും ആരോ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇത് ദുബായിലേക്ക് ഒളിച്ചു കടത്തിയെന്ന വാദവും സജീവമാണ്. ഈ സാഹചര്യത്തില്‍ വിചാരണയിലേക്ക് കേസ് കടക്കുമ്പോൾ ദിലീപിനെ വിദേശത്തു വിടരുതെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
അതിനിടെ വരാപ്പുഴ കസറ്റഡി മരണത്തില്‍ പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചതായി പൊലീസിന് സംശയമുണ്ട്. ആലുവ എസ് പി എവി ജോര്‍ജിനെതിരെ ജനവികാരം ഇളക്കി വിടാന്‍ കരുനീക്കം നടത്തിയത് ദിലീപ് ഫാന്‍സാണെന്നാണ് വിലയിരുത്തല്‍. എവി ജോര്‍ജാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇതിനുള്ള പ്രതികാരമായിരുന്നു വരാപ്പുഴയിലെ ഇടപെടലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ പൊലീസ് കരുനീക്കം സജീവമാക്കുന്നത്. കമ്മാരസംഭവമെന്ന സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്. നേരത്തെ ദേ പുട്ടിന്റെ ദുബായിലെ ഉദ്ഘാടനത്തിനും അമ്മയുമൊത്ത് ദിലീപ് പോയിരുന്നു.
അന്ന് അതീവ രഹസ്യമായി പൊലീസും ദിലീപിനെ അനുഗമിച്ചു. ഇത്തവണ സിംഗപൂരിലും ദുബായിലും ദിലീപ് പോകുന്നുണ്ട്. ഇതുകൊണ്ട് തന്നെ ദിലീപിനെ അനുഗമിക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതു കൊണ്ടാണ് കോടതിയില്‍ വിദേശയാത്രയെ ചോദ്യം ചെയ്യുന്നത്. . കേസ് വിചാരണഘട്ടത്തിലെത്തിയതിനാല്‍ പാസ്പോര്‍ട്ട് വിട്ടുകൊടുക്കരുതെന്നും ദിലീപിന്റെ യാത്ര അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
വ്യക്തിയുടെ പാസ്പോര്‍ട്ട് കോടതിക്കു കൈവശംവയ്ക്കുന്നതിനു കാലാവധിയുണ്ടോ എന്നകാര്യത്തില്‍ ഇന്നലെ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. കോടതിയില്‍നിന്നു ദിലീപ് പാസ്പോര്‍ട്ട് കൈപ്പറ്റേണ്ടത് ഇന്നാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് കോടതിയിലേക്ക് പോകുന്നത്.
Post Your Comments