റിയാദ്: യുവതിയുടെ മോശം വീഡിയോ പ്രമോഷനായി ഉപയോഗിച്ച ഫിറ്റ്നസ് സെന്റർ പൂട്ടിച്ചു. റിയാദിലാണ് സംഭവം. സൗദി കായിക അതോറിറ്റി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് അറിയിച്ചു. സ്ഥാപനം പ്രമോഷനായി ഉപയോഗിച്ച വീഡിയോയിൽ യുവതി ഹിജാബ് ധരിച്ചിരുന്നില്ല. യുവതി ബോക്സിങ് ബാഗിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൾ ഉള്ളത്. എന്നാൽ സമൂഹ മൂല്യങ്ങളെ മാനിക്കാത്ത രീതിയിൽ വസ്ത്രം ധരിച്ചതാണ് വിനയായത്. സൗദി കിരീടാവകാശിയും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
also read: വ്യായാമങ്ങള്‍ കൂടുന്നത് ദോഷമോ? വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ…
രാജ്യം മാറ്റത്തിന്റെ പാതയിൽ ആണെങ്കിലും സാമൂഹിക മൂല്യങ്ങൾക്ക് വേണ്ട പ്രാധാന്യംനൽകുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. മുൻപും സമാനമായ രീതിയിൽ ഹിജാബ് ധരിക്കാതെ നടക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സ്ത്രീയെ പോലീസ് അന്ന് ചോദ്യംചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ നിയമനടപടി എടുക്കാതെ വിട്ടയച്ചിരുന്നു.
Post Your Comments