KeralaLatest NewsNews

അപ്രഖ്യാപിത ഹര്‍ത്താല്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നടത്തിയ് മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഒരു കൊല്ലം സ്വദേശിയും നാല് കിളിമാനൂര്‍ സ്വദേശികളുമാണ് കസ്റ്റഡിയിലായത്. ഇവരുടെ അറസ്റ്റ് ഉടന്‍തന്നെ രേഖപ്പെടുത്തും. സംഭവത്തില്‍ മൂന്നുപേരെ പോലീസ് തിരയുകയാണ്. തിരുവനന്തപുരത്തു നിന്നാണ് മഞ്ചേരി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

രാജ്യമൊട്ടാകെ അംഗങ്ങളുള്ള ‘വോയ്‌സ് ഒഫ് യൂത്ത്’ എന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രതികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയതത്. ഈ ഗ്രൂപ്പ് വഴി പ്രചരിച്ച സന്ദേശങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പൊലീസ് പറയുന്നു. വിദേശത്താണ് മറ്റൊരു അഡ്മിന്‍. അയാളെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിശദ പരിശോധയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി.

കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നടത്തിയതിന്റെ സൂത്രധാരന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ പതിനഞ്ച് വയസുകാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ ബാലന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായത് മലപ്പുറത്ത് നിന്നായിരുന്നുവെന്ന് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button