Latest NewsNewsGulf

യു.എ.ഇയില്‍ വാറ്റ് രജിസ്‌ട്രേഷനുകള്‍ ലംഘിച്ച കമ്പനികള്‍ക്ക് 20,000 ദിര്‍ഹത്തിലേറെ പിഴ

ദുബായ് : യു.എ.ഇയില്‍ വാറ്റ് രജിസ്‌ട്രേഷനുകള്‍ ലംഘിച്ച കമ്പനികള്‍ക്ക് 20,000 ദിര്‍ഹത്തിലേറെ പിഴ ചുമത്തും. നിരവധി കമ്പനികളാണ് ഇതുവരെ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്തത്. ഈ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് യു.എ.ഇ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ 30നുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ക്കെതിരെ ഫെഡറല്‍ ടാക്‌സ് അതോറിറ്റി വന്‍ പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിയ്ക്കും.

രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളെ ബോധവത്ക്കരിയ്ക്കാന്‍ റോഡ് ഷോ അടക്കമുള്ള കാമ്പയിനുകള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. മാത്രമല്ല കമ്പനികളില്‍ ഓഡിറ്റ് നടത്താന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്.

എന്നാല്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ക്ക് എതിരെ 20,000 ദിര്‍ഹം മുതല്‍ മേലോട്ട് പിഴ ചുമത്താനാണ് തീരുമാനം. 2,75000 കമ്പനികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 100 ദിവസം പൂര്‍ത്തിയാകുന്നതോടെ 14,402 കമ്പനികളോട് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ 2,160 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ 77 കമ്പനികള്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. ബാക്കിയുള്ളതില്‍ പരിശോധന പൂര്‍ത്തിയായി വരുന്നതേ ഉള്ളൂവെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button