കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നിട്ടും പക അടങ്ങിയില്ല . ജ്യോത്സ്നയ്ക്കും കുടുംബത്തിനും നേരെ സിപിഎം ഭീഷണി. ഭീഷണി അതിര് കടന്നതോടെ ജ്യോത്സ്നയും കുടുംബവും വീടു വിട്ടു.കേസിലെ ഒന്നാം പ്രതിയായ പ്രജീഷ് ജാമ്യത്തിലിറങ്ങിയശേഷം ഭീഷണി തുടങ്ങിയത്. തുടർന്ന് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ജീവൻ ഭയന്നാണ് ജോത്സനയും കുടുംബവും വീട് വിട്ടത്.
also read:പോലീസ് ചവിട്ടിക്കൊന്നത് നിരപരാധിയെ: അനുജനെ തേടിയെത്തിയവർക്ക് കിട്ടിയത്
താമരശേരിയിലെ വാടകവീട്ടിലാണ് ജ്യോത്സ്നയും ഭര്‍ത്താവും മൂന്നുമക്കളും ഉള്‍പ്പെടുന്ന കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. മാത്രമല്ല പാര്‍ട്ടിയുടെ ഒത്താശയോടെ ജ്യോത്സ്നയുടെ ഭര്‍ത്താവ് സിബിക്കെതിരെ നിരന്തരം കളളക്കേസും നല്‍കുകയാണ്. കുടിവെള്ള പദ്ധതിക്കുള്ള മാസ് പെറ്റീഷന് എന്നപേരില്‍ ജനങ്ങളെ കബളിപ്പിച്ച് ഒപ്പു ശേഖരിച്ചശേഷം ഈ കത്ത്, സിബിയും കുടുംബവും നാട്ടില്‍ താമസിക്കുന്നതിനുള്ള ജനങ്ങളുടെ എതിര്‍പ്പാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. ഇതോടെയാണ് ഈ കുടുംബം വീടുമാറിയത്. ബിജെപിയില്‍ ചേര്‍ന്നതോടെ ഈ കുടുംബത്തെ താമരശേരിയിലും വേട്ടയാടുകയാണ്.
Post Your Comments