കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാൾ ഡോ.പി.വി.പുഷ്പജയുടെ യാത്രയയപ്പ് സമ്മേളനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റർ പതിച്ച എസ്എഫ്ഐ നേതാക്കൾ വീണ്ടും വിവാദത്തിൽ.
സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ എസ്.എഫ്.ഐയുടെ പങ്ക് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. സംഘടനയുടെ കോളെജ് യൂണിറ്റിന്റെ പേജിലും അധ്യാപികയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
യാത്രയപ്പ് വേളയില്‍ തന്നെ അവഹേളിക്കാന്‍ നേതൃത്വം നല്‍കിയെന്ന് പ്രിന്‍സിപ്പാൾ തന്നെ പറഞ്ഞ അനീസ് മുഹമ്മദാണ് വിദ്യാര്‍ഥികളുടെ നടപടിയില്‍ ഫെയ്സ്ബുക്കിലൂടെ സന്തോഷം പ്രകടിപ്പിച്ചത്. എന്തുകൊണ്ട് പുഷ്പജ ടീച്ചര്‍ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റിന്റെ അവസാനഭാഗത്ത് ടീച്ചര്‍ പിരിഞ്ഞു പോകുമ്പോള്‍ ഇല്ലാത്ത വിഷമം നടിക്കാന്‍ പറ്റില്ലെന്നും, ഉള്ള സന്തോഷം പ്രകടിപ്പിക്കാതിക്കാനാവില്ലെന്നും കുറിക്കുന്നു.
എന്നാല്‍ ആദരാഞ്ജലി പോസ്റ്റര്‍ വിവാദം എസ്.എഫ്.ഐയുടെ നേര്‍ക്ക് തിരിഞ്ഞതോടെ രണ്ടു പോസ്റ്റുകളും പിന്‍വലിച്ചു. ടീച്ചറുടെ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള കുറ്റപത്രം എസ്.എഫ്.ഐ അംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.എഫ്.ഐ നേതാക്കളെ ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments