കാസര്‍ഗോഡ്: മൊെബെല്‍ഫോണില്‍ സംഗീതം ആസ്വദിച്ച് റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു യുവാക്കൾ ട്രെയിനിടിച്ചു മരിച്ചു. ട്രാക്കിലൂടെയുള്ള യുവാക്കളുടെ സഞ്ചാരം എന്ജിന് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ട് പലവട്ടം ഹോണ്‍ മുഴക്കിയെങ്കിലും ഇയര്‍ഫോണ്‍വച്ച് പാട്ടില്‍ ശ്രദ്ധിച്ചിരുന്ന യുവാക്കള്‍ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്നുള്ള തേപ്പു തൊഴിലാളികളായ മുഹമ്മദ് ഹുെസെന് (19), ഇസ്റാഹീല്‍ (22) എന്നിവരാണു മരിച്ചത്.
കോയമ്പത്തൂരില്‍ നിന്നു മംഗളുരുവിലേക്കു പോയ ഇന്റര്‍സിറ്റി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കുമ്പള പോലീസെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. യുവാക്കളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഇവര്‍ എത്തിയശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
Post Your Comments