Latest NewsNewsIndia

മാനഭംഗക്കേസിലെ പ്രതികളെ നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ച് പോലീസ്

ഭോപ്പാല്‍: മാനഭംഗക്കേസിലെ നാലു പ്രതികളെ നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ച് പോലീസ്. ഇത് കണ്ടുനിന്നവര്‍ രോഷം തീര്‍ക്കാന്‍ വേണ്ടി പ്രതികളുടെ മുഖത്തടിച്ചു. സംഭവം നടന്നത് ഭോപ്പാലിലാണ്. ഒരു യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാതൊരു സുരക്ഷയുമില്ലാതെ പൊതുനിരത്തിലൂടെ നടത്തിയത്.

read also: മാനഭംഗത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം : സുപ്രീംകോടതി നിയമത്തെ കാറ്റില്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നിയമം

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇത്തരം നടപടികള്‍ പതിവാണെന്ന് റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗ കേസുകളില്‍ പിടികൂടുന്ന പ്രതികളെ നാട്ടുകാരുടെ രോഷം തീര്‍ക്കാന്‍ പോലീസ് തന്നെ വിട്ടുകൊടുക്കുകയാണ്.

യുവതി മാനഭംഗത്തിന് ഇരയായത് ശനിയാഴ്ചയാണ്. യുവതിയെ പീഡിപ്പിച്ചത് മുന്‍കാമുകനും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button