Latest NewsNewsGulf

ദുബായിയിൽ വ്യാപാരി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു

ദുബായ്: ദുബായിയിൽ വ്യാപാരി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു..2015 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്നാണ് ആൽ റഷീദിയ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിന്നും വ്യക്തമാകുന്നത്. 35 വയസുകാരനായ വ്യാപാരി തന്റെ വില കൂടിയ കാർ വാങ്ങുന്നതുമായി ബന്ധപെട്ട് 22കാരനെ കബളിപ്പിക്കുകയായിരുന്നു. കാർ വാങ്ങാൻ നൽകുന്ന തുക യുവാവിന്റെ സ്ഥലമിടപാട് സ്ഥാപനത്തിൽ തന്നെ നിക്ഷേപിക്കാമെന്നായിരുന്നു വ്യാപാരി നൽകിയ വാഗ്‌ദാനം.

read also: അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബായില്‍ പിടിയിലായി

പിന്നീട് പ്രതിമാസം 30,000 ദിർഹമാണ് വാങ്ങിയത്. ഇദ്ദേഹം പ്രതിമാസം ബാങ്ക് ഗഡുക്കളായ ഇൻവെസ്റ്റേഷൻ വരുമാനത്തിൽ നിന്ന് പണം നൽകുമെന്ന ഉറപ്പ് നൽകി. തുടർന്ന് അക്കൗണ്ടിലേക്ക് വരുന്ന ആ പണം കൊണ്ട് മറ്റൊരു കാർ വാങ്ങുവാൻ പ്രചോദനം നൽകുകയും ചെയ്തു.

22 കാരനായ സൂപ്പർവൈസർ 185,000 ദിർഹം കാറിന്റെ ഫസ്റ്റ് ഇൻസ്റ്റാൾമെൻറ് ആയി വാങ്ങി. ബാങ്കുകളിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കാർ സൂപ്പർവൈസറുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് കച്ചവടക്കാരൻ പറഞ്ഞു.

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് വാഹന രജിസ്ട്രേഷന് വ്യാജ രേഖകൾ ഉണ്ടാക്കി എന്ന് കണ്ടെത്തിയത്. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button