KeralaLatest NewsNews

ഹാദിയ കേസിനായി പോപ്പുലര്‍ ഫ്രണ്ട് ചെലവാക്കിയത് ലക്ഷങ്ങൾ ;ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തിരുവനന്തപുരം : വിവാദമായ ഹാദിയ കേസിനായി ചെലവായ തുകയുടെ കണക്കുകള്‍ പുറത്തുവിട്ട് പോപ്പുലര്‍ ഫ്രണ്ട്. കേസ് സുപ്രീം കോടതിയില്‍ നടത്തിയതും വക്കീല്‍ ഫീസും യാത്രാച്ചെലവും കണക്കാക്കിയാണ് തുക പുറത്തുവിട്ടത്. 99.52 ലക്ഷം രൂപയാണ് ആകെ ചെലവായ തുക.

അഭിഭാഷകരുടെ ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ് ഇനത്തില്‍ 5,17,324 രൂപയും അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ വര്‍ക്കിന് 50,000 രൂപ നല്‍കിയതുള്‍പ്പടെ ആകെ 99,52,324 രൂപയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചെലവഴിച്ചിരിക്കുന്നത്.

Read also:ശക്തമായ ഭൂചലനം; ഭീതിയിലായി ജനങ്ങള്‍

കേസ് നടത്താനായി പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ പിരിവില്‍ നിന്ന്‍ 80,40,405 രൂപ ലഭിച്ചിരുന്നു. ഇവ കൂടാതെ 81,61,245 രൂപ ബാങ്കിലേക്ക് എത്തി. 17,91,079 രൂപ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തന ഫണ്ടില്‍നിന്നും എടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button