കൊച്ചി: ഐ എസിലേക്ക് ആളെ കടത്തിയ കേസിലെ പ്രധാന പ്രതി യാസ്മിൻ മുഹമ്മദിന്റെ വിധി പ്രഖ്യാപിച്ചു.ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.15 പേരെ അഫ്‌ഗാനിസ്ഥാനിലേക്ക് കടത്തിയതായിരുന്നു കേസ്.
തീവ്രവാദ സംഘടനയായ ഐസിസിൽ ചേർക്കാൻ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു ബീഹാർ സ്വദേശിനിയായ യാസ്‌മിൻ മുഹമ്മദ്.
കാസർകോട് സ്വദേശികളായ 15 യുവാക്കളെ ഐസിസിൽ ചേർക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവത്തിൽ 2016 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ. എയ്ക്ക് കൈമാറുകയായിരുന്നു. ഒന്നാം പ്രതി അബ്ദുൾ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്.
Post Your Comments