ന്യൂഡല്‍ഹി: സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായി. സംസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും യോഗത്തില്‍ ധാരണയായി. ഡല്‍ഹി എകെജി ഭവനില്‍ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ.എം.മാണിയെ സഹകരിപ്പിക്കുന്നതിനോട് കേരളത്തിലെ സിപിഐ നേതാക്കള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്.
ALSO READ ;16 സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ്
Post Your Comments