യുഎഇ: ജീവിക്കാനുള്ള ജോലിക്കായി ദുബായില്‍ പറന്നിറങ്ങിയതാണെങ്കിലും അവിടെ അവള്‍ക്ക് കരുതിവെച്ചിരുന്നത്. എത്യോപ്യയില്‍ നിന്ന് വീട്ടുജോലിക്കാണ് നജാദി എന്ന ഇരുപത്തിയേഴുകാരി ദുബായിലെത്തിയത്. എന്നാല്‍ ദുബായിലെത്തി രണ്ടാംനാള്‍ അവളെ കാത്തിരുന്നത് വലിയൊരു അപകടമായിരുന്നു.
വീട്ടുജോലിക്കാരിയായി യുഎഇയിലെത്തിയതിന്റെ രണ്ടാം ദിവസം ബോധം പോയി തൊഴില്‍ ഉടമയുടെ വീട്ടില്‍ വീഴുകയായിരുന്നു യുവതി. ഏഴ് മാസത്തോളം ബോധമില്ലാതെ ഇവര്‍ ആശുപത്രിയില്‍ കഴിഞ്ഞു.യുവതിയെ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ശ്രീനിഷയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത്യോപ്യയിലേയ്ക്ക് കൊണ്ടുപോയത്.
also read : ഡ്രൈവറുടെ മകള്‍ക്ക് വിവാഹ സമ്മാനവുമായി യുഎഇ സംഘം കേരളത്തില്‍
ദുബായ് ആംബുലന്‍സ് സര്‍വീസുകാരാണ് സംഭവം ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പ്പിറ്റലിനെ അറിയിക്കുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് യുവതി ഈ അവസ്ഥയിലെത്തിയതെന്നായിരുന്നു അവര്‍ നല്കിയ വിവരം. ഏത് നിമിഷവും മരണം സംഭവിക്കാം എന്നിരിക്കെ യുവതിയെ ചികിത്സിക്കാന്‍ ആശുപത്രി തയ്യാറാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നജാതി കോമയിലായിരുന്നു. പരിശോധനയില്‍ ശരീരത്തില്‍ നിന്നും വിഷാംശമൊന്നും കണ്ടെത്താനായില്ല. വീഴ്ചയിലാണ് നജാദി കോമ അവസ്ഥയിലായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ന്ന് ഏഴ് മാസത്തോളം ഐസിയുവില്‍ ചികിത്സയിലായിരുന്നു നജാതി. എന്നാല്‍ ചികില്‍സയ്ക്കാവശ്യമായ ഭീമന് തുക കണ്ടെത്താന്‍ അവളുടെ കുടുംബത്തിനും കഴിയുമായിരുന്നില്ല. നിസ്സഹായരായി എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ പണം വാങ്ങാതെ തന്നെ അവള്‍ക്കായി വേണ്ടതെല്ലാം ആശുപത്രി അധികൃതര്‍ ചെയ്തു.
ഒടുവില്‍ ചികിത്സയ്ക്ക് ഫലം കണ്ടു തുടങ്ങി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് ചികിത്സിച്ചാല്‍ യുവതിക്ക് നല്ലതായിരിക്കും എന്ന് എല്ലാവരും ചിന്തിച്ചു. എന്നാല്‍ ആശുപത്രിയിലെ ഭീമാകാരമായ തുക ബില്‍ അടയ്ക്കാതെ ഇതെങ്ങനെ സാധിക്കും? ആ ചോദ്യത്തിന്റെ ഉത്തരവും ആശുപത്രി അധികൃതര്‍ കണ്ടെത്തി. മൂന്നരക്കോടിയോളം (3,55,07,332.42) വരുന്ന ചികില്‍സാചെലവ് വേണ്ടെന്ന് വച്ച ആശുപത്രി അധികൃതര്‍ വെന്റിലേറ്ററിലുള്ള നജാദിയെ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന പ്രത്യേക സംഘത്തോടൊപ്പം സ്വന്തം നാട്ടിലേക്കയച്ചു.
Post Your Comments