KeralaLatest NewsNews

നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങൾക്ക് എട്ടിന്റെ പണിയുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി : കേരളത്തില്‍ നികുതി വെട്ടിപ്പ് നടത്തി റോഡിലിറങ്ങുന്ന പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹങ്ങള്‍ക്ക് എട്ടിന്റെ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ്.ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാന്‍ ഗതാഗത കമ്മീഷന്‍ ആര്‍ ഡി ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇത്തരം നികുതി വെട്ടിപ്പ് തടയാന്‍ എറണാകുളം കേന്ദ്രമാക്കി പുതിയ ഓഫീസ് തുടങ്ങി.പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത 1,500 വാഹനങ്ങളുടെ രേഖകൾ വ്യാജമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുമൂലം സര്‍ക്കാരിന് 300 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

Read also:ചാത്തന്നൂര്‍ അപകടം: കുടുംബത്തിന്റെ അന്ത്യ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്

സിനിമാ താരങ്ങളായ സുരേഷ് ഗോപി, അമല പോള്‍,ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ നികുതി വെട്ടിപ്പ് നടത്തിയതില്‍ കേരളാ മോട്ടോര്‍ വാഹന വകുപ്പ് കേസ് ഫയല്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button