തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ ഇലക്ട്രോണിക് വാഹനങ്ങൾ ഓടിക്കാൻ അനുമതി. ഇ-വാഹനങ്ങളില്‍ ഓട്ടോറിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പരിഗണിക്കുന്നത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Read Also: മധുവിന്റെ മരണത്തില്‍ പകരം ചോദിക്കാനുറച്ച് മാവോയിസ്റ്റുകള്‍
പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു.ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. വാഹനം ചാർജ് ചെയ്യാനായി രാത്രി 11നും രാവിലെ അഞ്ചിനുമിടയില്‍ അഞ്ച് രൂപയും വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജ് ചെയ്യാന്‍ ആറു രൂപയും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ചാര്‍ജ് ചെയാന്‍ 5.50 രൂപയും യൂണിറ്റിനു ഈടാക്കും.
Post Your Comments