മാറ് തുറയ്ക്കൽ സമരം ആരതിക്കും ദിയയ്ക്കും രഹ്ന ഫാത്തിമയ്ക്കും പിന്നാലെ സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും രംഗത്ത്. ഫറൂഖ് കോളേജിലെ അധ്യാപകന്‍ വിദ്യാർത്ഥിനികൾ വസ്ത്രധാരണത്തിൽ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ലെന്നും ബത്തക്ക മുറിച്ചുവെച്ചതുപോലെ ആളുകളെ ആകർഷിപ്പിക്കാൻ മാറിടം മറക്കാതെ നടക്കുന്നെന്ന പരാമർത്തോടെയാണ് മാറ് തുറയ്ക്കൽ സമരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
അധ്യാപികയായ എസ്എ ആരതിയാണ് മാറ് തുറക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ആരതിയുടെ മാറ് തുറന്നുള്ള ചിത്രം പങ്കാളി വിഷ്ണു എസ്എസ് ഇണയുടെ ചിത്രം തെളിച്ചം പോരാത്തവര്‍ക്ക് എന്ന കാപ്ഷനോട് കൂടി പോസ്റ്റ് ചെയ്തത്. ”എന്റെ ഫോട്ടോ എന്റെ വാളിൽ ഞാനും അതിനു കീഴിൽ എന്റെ അനുവാദത്തോടെ എന്റെ പങ്കാളിയും പോസ്റ്റ് ചെയ്തതിനു എന്റെ സുഹൃത്തുക്കളോട് ചിലര്‍ പോയി നന്നാക്കാൻ പറഞ്ഞു ചൊറിയുന്നതായി അറിയുന്നു. ആരാണെന്നു പറയാൻ കൂട്ടാക്കാത്ത സ്ഥിതിക്ക് എല്ലാർക്കും കൂടെ പൊതുവായി മറുപടി പറയാം. സ്വകാര്യഭാഗങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് ശരിയാണോ? ആണിന് സ്വകാര്യഭാഗമല്ലാത്തത് പെണ്ണിനെങ്ങനെ സ്വകാര്യമാകുന്നു എന്നൊന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇതൊക്കെ കണ്ടു വല്ലവനും സ്വയംഭോഗം ചെയ്താലോ? അതിനു ഞാൻ എന്തുവേണം? അവരുടെ പ്രൈവസി അല്ലെ? അതൊക്കെ നോക്കാൻ പോയാൽ സിനിമാനടിമാരുടെയൊക്കെ കാര്യമെന്തായിരിക്കും! എന്ന്‍ ആരതി കുറിച്ചിരുന്നു.”
ALSO READ ; ‘മാറ് തുറക്കല്‍ സമര’വുമായി വനിതാ ആക്ടിവിസ്റ്റുകള്‍ : ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു
ഇതിനു പിന്നാലെ സ്ത്രീകള്‍ സമരം ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ ദിവ്യ ദിവാകരന്‍ രംഗത്തെത്തിപ്പോൾ “പുരുഷന്റെ ശരീരം അനുഭവിക്കുന്ന സ്വാതന്ത്രങ്ങളെല്ലാം അനുഭവിക്കാൻ സ്ത്രീ ശരീരത്തിനും അവകാശമുണ്ടെന്ന് ആഹ്വാനം ചെയ്ത് ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ദിയ സമയും അതിന് പിന്നാലെ അഭിനേതാവുമായ രഹ്ന ഫാത്തിമയും മാറ് തുറക്കല്‍ സമരത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്കിലൂടെ തങ്ങളുടെ മാറിടം തുറന്ന് കാണിച്ച്” രംഗത്തെത്തി.
“ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ഉദ്ദേശിച്ചത്. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെയെന്നും ദിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ശേഷം ആരതിക്കൊപ്പം ആഹ്വാനം നടത്തിയ ദിവ്യ ദിവാകരന്‍ ചിത്രം പോസ്റ്റ് ചെയ്യാതായതോടെയാണ് സ്ത്രീ വിമോചന പ്രവര്‍ത്തക്കിടയില്‍ വന്‍ ചര്‍ച്ചകൾക്ക് വഴി തെളിച്ചത്. ആഹ്വാനം മാത്രം ചെയ്ത് സമരത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണ് എന്ന രീതിയില്‍ ഇവരുള്‍പ്പെടുന്ന പല ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തന്‍റെ മാറ് തുറന്നുള്ള ചിത്രം ദിവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീ ശരീരമെന്നത് ഒരു ലൈംഗീക വസ്തുവല്ല ഞാനെന്‍റെ സ്ത്രീ ശരീരത്തില്‍ അഭിമാനിക്കുന്നു എന്ന ഹാഷ് ടാഗോടെ ദിവ്യ പോസ്റ്റ് ചെയ്തത ചിത്രം ഇതിനോടകം തന്നെ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങൾക്ക് ഇതേ രീതിയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇവരുടെ ചിത്രങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ മാസ് റിപ്പോര്‍ട്ടിങ്ങിനും ആഹ്വാനം ഉണ്ടായി. ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അശ്ലീലമാണെന്ന് കണ്ടെത്തി ഫേസ്ബുക്ക് അധികൃതര്‍ ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. മാറു തുറക്കൽ സമരത്തെ എതിർക്കുന്നവരുടെ മാസ് റിപ്പോർട്ടിങ്ങാണ് ചിത്രം നീക്കം ചെയ്യുന്നതിന് ആക്കം കൂട്ടിയത്.
Post Your Comments