ആലപ്പുഴ: മാണി വിഷയത്തിൽ നിലപാട് മാറ്റി വി. മുരളീധരന്‍. ആരുടേയും വോട്ട് സ്വീകരിക്കുമെന്നു മാണി വിഷയത്തില്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും. താനും പാര്‍ട്ടി നിലപാടിനൊപ്പമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്.
ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ മാണി കൊള്ളക്കാരനാണെന്ന് ആവര്‍ത്തിച്ച മുരളീധരനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള കുമ്മനത്തിന് പരാതി നല്‍കുകയും ചെയ്തതോടെയാണ് മുരളീധരന്‍ നിലപാട് മാറ്റിയത്. ആരോടും പാര്‍ട്ടിക്ക് അയിത്തമില്ലെന്നും തെരഞ്ഞെുപ്പില്‍ വോട്ടാണ് പ്രധാനമെന്നും മുരളീധരന്റെ നിലപാടിനെ പലവട്ടം തള്ളി കുമ്മനം പറഞ്ഞിരുന്നു.
ചെങ്ങന്നൂരില്‍ മുരളീധരന്റെ പ്രസ്താവന ദോഷം ചെയ്യുമെന്നാണ് ശ്രീധരന്‍പിള്ള നേതൃത്വത്തിന് നല്‍കിയ പരാതിയിൽ പറയുന്നത്. എതിര്‍പ്പുള്ളവര്‍ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ലെന്നും നേതൃത്വം നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞപ്പോൾ സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ മുരളീധരന്‍ കലം ഉടയ്ക്കുകയാണെന്ന് എം.ടി രമേശ് പറഞ്ഞു.
ALSO READ ;ബോണക്കാട് വനമേഖലയില്‍ ആരാധന നടത്തരുത് ; ഹൈക്കോടതി
Post Your Comments