KeralaLatest NewsNews

മാറ് തുറക്കല്‍ സമരം ഫേസ്ബുക്കിന് പിടിച്ചില്ല, ചിത്രങ്ങള്‍ നീക്കം ചെയ്തു

കൊച്ചി: ഫറൂഖ് കോളേജിലെ അധ്യാപകന്റെ വിവാദമായ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെ നടത്തിയ മാറുതുറക്കല്‍ സമരം ഫേസ്ബുക്കിന് അത്ര പിടിച്ചില്ല. മാറിടം തുറന്നുകാട്ടി ആക്ടിവിസ്റ്റുകള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്തു. മാറ് തുറക്കല്‍ സമരം വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്ക് അധികൃതര്‍ നേരിട്ട് ചിത്രങ്ങള്‍ നീക്കം ചെയ്തത്.

മാറിടം തുറന്നുകാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് ദിയ സനയും അഭിനേത്രിയായ രഹന ഫാത്തിമയും രംഗത്തെത്തിയത്. പൊതു ഇടങ്ങളില്‍ ആണ്‍ശരീരം അനുഭവിക്കുന്ന സ്വാതന്ത്യത്തിന്റെ അതേ അളവ് പെണ്ണിനും ബാധകമാണെന്ന് ദിയ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. സങ്കുചിത ലൈംഗിക ബോധത്തിനപ്പുറം പെണ്‍ശരീരത്തിന്റെ അത്ഭുതങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന സമയത്ത് ആ വിപ്ലവച്ചൂട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ സമരത്തിലൂടെ എന്നായിരുന്നു സമരത്തെക്കുറിച്ച് ദിയ ഫേസ്ബുക്കില്‍ കുറിച്ചത്.

also read: ‘മാറ് തുറക്കല്‍ സമര’വുമായി വനിതാ ആക്ടിവിസ്റ്റുകള്‍ : ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തു

ഫറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടികളുടെ മാറിടത്തെ ബത്തക്കയോട് ഉപമിച്ചായിരുന്നു അധ്യാപകന്റെ പ്രസംഗം. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments


Back to top button