ന്യൂഡൽഹി: ഉത്തർപ്രദേശിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായി ഉണ്ടാക്കിയ സഖ്യം കൈരാന ഉപതിരഞ്ഞെടുപ്പിലും തുടരുമെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബി.എസ്.പിയുടേയും പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെയാണ് എസ്.പി ഗോരഖ്പുരിലും ഫൂൽപുരിലും വിജയം നേടിയത്.
ബി.ജെ.പി ജനങ്ങൾക്കു നൽകിയ ‘മോശം നാളുകളുടെ’ ഫലമാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടതെന്നും കേന്ദ്ര – സംസ്ഥാന ഭരണങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഇത്തവണയുണ്ടായതെന്നും അഖിലേഷ് പറഞ്ഞു. ഗോരഖ്പുർ, ഫൂൽപുർ എന്നിവിടങ്ങളിൽ വിജയം നേടിയതിന് പിന്നാലെ അഖിലേഷ് യാദവ് മായാവതിയുടെ വീട്ടിലെത്തിയിരുന്നു. ബി.ജെ.പി എം.പി മരിച്ചതിനെ തുടർന്നാണ് കൈരാനയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക.
വീട്ടിലെത്തിയ അഖിലേഷ് മായാവതിയോട് നന്ദി പറഞ്ഞു നന്ദി പറഞ്ഞു. സമാജ്വാദി പാർട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. അതിൽ വിജയിക്കാനായി സഹായിച്ച എല്ലാവർക്കും, പ്രത്യേകിച്ച് മായാവതി നേതൃത്വം നൽകുന്ന ബി.എസ്.പിക്ക് തന്റെ നന്ദി രേഖപ്പെടുത്തുന്നു- അഖിലേഷ് പറഞ്ഞു.
Post Your Comments