കുവൈറ്റ്: കുവൈറ്റിലെ ആളില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിൽ കണ്ടെത്തിയ ഫിലിപ്പീൻ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലെബനീസ് പൗരൻ നാദിർ ഇഷാം അസാഫ് നിരപരാധിയെന്ന് അദ്ദേഹത്തിന്റെ മാതാവ്. മരിച്ച യുവതി ഇവരുടെ വീട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ നാദിറിന് അങ്ങനെ ചെയ്യാൻ കഴിയില്ലായെന്നാണ് നാദിറിന്റെ അമ്മയുടെ വാദം. നാദിറിന്റെ ഭാര്യ നാദിറിനെ പോലെ അല്ലെന്നും ക്രൂരയാണെന്നും അമ്മ പറയുന്നു. ഇവർ കുവൈറ്റിൽ പോയപ്പോൾ ജോലിക്കാരിയായ യുവതിയെ മരുമകൾ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടുവെന്നുമാണ് പറയുന്നത്. തുടന്ന് മരുമകളോട് ജോലിക്കാരിയെ ഇഷ്ട്ടമല്ളെങ്കിൽ പറഞ്ഞു വിടാൻ ആവശ്യപ്പെട്ടെങ്കിലും മരുമകൾ അതിന് തയ്യാറായിരുന്നില്ല.
ഇപ്പോൾ സ്വന്തം മകൻ എവിടെയാണെന്ന് ഈ അമ്മക്ക് അറിയില്ല. ‘അവനെക്കുറിച്ച് ഒന്നും അറിയില്ല. ഒടുവിൽ കേട്ടത് സിറിയയിൽ ആണെന്നാണ്. മോണയുടെ സഹോദരനുമായി ബന്ധമുള്ള ഒരു യുവാവിനൊപ്പം ഞാൻ അവിടെ പോയിരുന്നു. പക്ഷേ, നാദിറുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയാൻ സാധിച്ചിരുന്നില്ല. യുവാവിന് തന്റെ നമ്പർ നൽകി. നാദിറിന് അമ്മയെ കാണാൻ താൽപര്യമില്ലെന്നാണ് യുവാവ് വിളിച്ചുപറഞ്ഞത്. തന്റെ അഭ്യർഥനയെ തുടർന്ന് നാദിറിന്റെ നമ്പർ നൽകി. പൊലീസിൽ ഈ നമ്പർ നൽകി നാദിറിനെ വിളിച്ചു. നാദിർ മോശം സ്ഥലത്താണെന്നാണ് പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. വലിയ എന്തോ സംഭവം ഉണ്ടാകാൻ പോകുന്നുവെന്ന് നാദിർ പറഞ്ഞു. എന്താണെന്ന് പറഞ്ഞില്ല. ഭാര്യ ഗർഭിണിയാണെന്നുമാണ് അവസാനം ലഭിച്ച വിവരം’–നാദിറിന്റെ മാതാവ് പറഞ്ഞു.
also read: ന്യൂനമര്‍ദ്ദം ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ലെബനീസ് സുരക്ഷാ, നിയമകാര്യ അധികൃതരാണ് നാദിറിനെ അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇയാളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ലെബനൻ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് അധികൃതര്‍ പുറത്തുവിട്ടില്ല. ജോന്നയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ ഉള്ളവാണ് ലെബനീസ് പൗരന് നാദിർ ഇഷാം അസാഫും അദ്ദേഹത്തിന്റെ ഭാര്യയും സിറിയൻ പൗരയുമായ മോണ ഹാസൂണും.
Post Your Comments