കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 ടീര്ണമെന്റില് ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ അമ്പരപ്പിക്കുന്ന വിജയമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഷ്ഫിഖു റഹിമിന്റെ പ്രകടനമാണ് ടീമിനെ വിജയത്തിലേത്തിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 215 റണ്‍ വിജയലക്ഷ്യം രണ്ട് ബോളും അഞ്ച് വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശ് മറികടന്നു. 35 പന്തുകളില്‍ 5 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 72 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഷ്ഫിഖു റഹീമാണ് അന്താരാഷ്ട്ര വേദിയില്‍ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ചെയ്സിങ് ജയം സ്വന്തമാക്കിയതില്‍ നിര്‍ണായകമായത്.
Oh, this was the actual planned celebration had they won against India in 2016 ??.
Well played! Great innings. #Mushfiqur #Rahim #SlvsBan #BanvsSL pic.twitter.com/zWtap1FmVj— Chetan Sameer (@chetansameer) March 10, 2018
അതേസമയം വിജയാഘോഷത്തില്‍ മുഷ്ഫിഖു റഹിം വച്ച ഒരു ചുവടാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. വിജയ റണ്‍സ് നേടിയ 30 കാരനായ മുഷ്ഫിഖു റഹീം ചാടിയും അലറിവിളിച്ചുമാണ് ആഹ്ലാദ് പ്രകടനം നടത്തിയത്. ഇതിനിടയിലാണ് താരത്തിന്റെ നാഗനൃത്തം അരങ്ങേറിയത്. ബാറ്റ് നിലത്ത് വെച്ച് കൈകള്‍ തലയ്ക്കു മുകളില്‍വെച്ചാണ് മുഷ്ഫിഖു റഹീം നാഗനൃത്തമാടിയത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ട്രോളുകള്‍ക്കും കുറവില്ല.
Mushfiqur Rahim paying tribute to Sridevi ma'am
No indian player did it. Shame on Indian players#Mushi ???#SLvBAN
pic.twitter.com/0dKpfUbDjI— Raijin Antony (@RaijinAntony) March 10, 2018
ബംഗ്ലാദേശിന്റെ ട്വന്റി20 ചരിത്രത്തെ ഏറ്റവും മികച്ച ചെയ്സിങ് വിജയമാണിത്. തമീം ഇഖ്ബാലും ലിറ്റണ്‍ ദാസും നല്കിയ തുടക്കം ഗംഭീരമായപ്പോള്‍ മുഷ്ഫിഖു റഹീം ടീമിനെ നിദാഹാസ് ട്രോഫിയിലെ ആദ്യ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
Who did it better?
RT for Ashutosh.
Like for Mushfiqur Rahim. pic.twitter.com/CsZJbX0TtV— Keh Ke Peheno (@coolfunnytshirt) March 10, 2018
From Getting #Aadhaar To Learning The Nagin Dance, Bangladeshis Are Evolving To Be Indians. ??#SLvBAN #BANvsSL Mushfiqur Rahim pic.twitter.com/GM3YA5W8sz
— Sir Ravindra Jadeja (@SirJadeja) March 10, 2018
Post Your Comments