CricketLatest NewsNewsSports

എട്ടിന്റെ പണികൊടുത്ത് ഐസിസി; റബാഡ ടീമില്‍ നിന്നും പുറത്തേക്ക്

ഡര്‍ബന്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ നിയന്ത്രണം വിട്ട് പെരുമാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കസിഗൊ റെബാഡയെ കാത്ത് വന്‍ ശിക്ഷ വരുന്നു. മാച്ച് റഫറി റബാഡയ്ക്കെതിരെ ലെവല്‍ 2 കുറ്റം ചുമത്തിയതോടെയാണ് 5 ഡീമെറിറ്റ് പോയിന്റുകളില്‍ നില്‍ക്കുന്ന റബാഡയ്ക്ക് പരരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ശേഷം നടത്തിയ ആഹ്ലാദ പ്രകടനമാണ് റബാഡയ്ക്ക വിനയായത്. സ്മിത്ത് പവലിയനിലേക്ക് ടങ്ങുന്നതിനിടെ ഒരു തട്ടു താരം നല്‍കിയിരുന്നു. ഇതോടെയാണ് റബാഡയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഐസിസി തീരുമാനിച്ചത്.

also read: ധവാനോട് മോശമായി പെരുമാറിയ റബാഡയ്ക്ക് പണികൊടുത്ത് ഐസിസി

തീരുമാനത്തിനെതിരെ അപ്പീല്‍ പോകുവാന്‍ ആണ് റബാഡയുടെ തീരുമാനമെന്നാണ് വിവരം. മനപ്പൂര്‍വമല്ലാത്ത സംഭവമാണിതെന്നാണ് റബാഡയുടെ വിശദീകരണം. ഇന്നത്തെ കളി അവസാനിച്ച ശേഷം ഹിയറിംഗ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

ലെവല്‍ രണ്ട് കുറ്റം പ്രകാരം പിഴയും മൂന്ന് മുതല്‍ നാല് വരെ ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്കിനു സാധ്യതയുള്ള എട്ട് പോയിന്റ് എന്ന രേഖ റബാഡ മറികടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടി റബാഡ തിളങ്ങിയിരുന്നു.

 

shortlink

Post Your Comments


Back to top button