കറാച്ചി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് പാക്കിസ്ഥാന്റെ കൗമാര പേസര്‍ ഷഹീന് അഫ്രീദി. പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ 22 പന്തില്‍ നാല് റണ്‍സ് മാത്രം വിട്ട് നല്കി അഞ്ച് വിക്കറ്റാണ് ഈ 17കാരന് നേടിയത്. ലോകക്രിക്കറ്റിലെ തന്നെ വമ്പന്മാരാണ് ഷഹീന്ന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന് മുന്നില്‍ തലകുനിച്ചത്. കുമാര്‍ സംഗക്കാര, ഷുഹൈബ് മാലിക്ക്, പൊള്ളാര്‍ഡ് തുടങ്ങിയ താരങ്ങളാണ് ഷഹീന്റെ മാസ്മരിക ബൗളിംഗില്‍ പുറത്തായ പ്രമുഖര്‍.
പിഎസ്എല്‍ മൂന്നാം സീസണില്‍ ലാഹോറും മുള്‍ട്ടാനും തമ്മിലുള്ള പോരാട്ടത്തിലാണ് പാക്കിസ്ഥാന്റെ ഭാവി വാഗ്ദാനമായ പതിനേഴുകാരന് ഷഹീന് നിറഞ്ഞാടിയത്. മത്സരത്തിന്റെ പതിനാറാം ഓവറില്‍ ഷഹീന് മൂന്നു വിക്കറ്റും, അവസാന ഓവറില്‍ രണ്ട് വിക്കറ്റും എറിഞ്ഞിട്ടതോടെ മുള്‍ട്ടാന്റെ സ്കോര്‍ 114 റണ്‍സില്‍ ഒതുങ്ങി.
ഓപ്പണിങ് വിക്കറ്റില്‍ സംഗക്കാരയും, അഹമ്മദ് ഷെഹ്സാദും കൂട്ടിച്ചേര്‍ത്ത 61 റണ്‍സിന്റെ കരുത്തുറ്റ തുടക്കത്തിന് ശേഷമാണ് മുള്‍ട്ടാന്‍ ബാറ്റിങ് നിര കൗമാര താരത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. W, W, 0, 1, 0, 0, 0, 1, 0, W, 0, W, W, 0, 0, 0, 0, 0, 1, 0, 1 എന്നിങ്ങനെയായിരുന്നു ഷഹീന്റെ സ്പെല്‍.
Post Your Comments