ന്യൂഡല്‍ഹി: തന്റെ നിലപാടുകള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ബോളിവുഡ് സുന്ദരി രാധിക ആപ്തെ. പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് തന്നെ വിമര്ശിച്ചവന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ബീച്ചില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ഫോട്ടോയാണ് രാധിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഈ ചിത്രത്തെ ട്രോളിയവര്ക്കാണ് രാധിക ആപ്തെയുടെ ചുട്ട മറുപടി.
also read: ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ച് രാധിക ആപ്തെ പറയുന്നതിങ്ങനെ
ചിത്രം, ഇന്ത്യന്‍ സംസ്കാരത്തിന് കളങ്കമായി എന്ന് പറഞ്ഞവരോട് ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയുടുക്കണോയെന്നാണ് രാധിക ആപ്തെ ചോദിച്ചത്. ട്രോളിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്. സാരിയുടുത്ത് ബീച്ചില്‍ പോണമെന്നാണോ ഇവര്‍ ആഗ്രഹിക്കുന്നത് രാധിക ചോദിച്ചു.
Post Your Comments