ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് സൗദി അറേബ്യ വ്യോമ പാത തുറന്നുനൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ നഗരമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനങ്ങൾക്കാണ് അനുമതി നൽകുകയെന്നും അദ്ദേഹം അമേരിക്കയിൽ വ്യക്തമാക്കി.
also read:ഓഖി ദുരന്തത്തില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി! ആദരാഞ്ജലി ഫ്ലക്സ് കണ്ടു പ്രതികരണം ഇങ്ങനെ
മൂന്ന് ആഴ്ചയിൽ ഒരിക്കൽ സൗദിയിൽ ടെൽ അവീവിലേക്കു വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ ഈ സർവീസിന് അനുമതി നൽകിയിട്ടില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നു.
സൗദി വഴി വ്യോമപാത ഇല്ലാത്തതിനാൽ ഇന്ത്യ ഇസ്രായേൽ വിമാനങ്ങൾ അധികം ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. സൗദിയുടെ വ്യോമപാത ലഭിക്കുന്നതോടെ യാത്രാസമയത്തിലെ രണ്ട് മണിക്കൂർ ലഭിക്കാനാകും.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ഇരു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല.
Post Your Comments