Food & CookeryLife StyleHealth & Fitness

മൈക്രോവേവിൽ ഈ ഭക്ഷണങ്ങൾ ചൂടാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൈക്രോവേവ് ഓവൻ ഇപ്പോൾ അടുക്കളകളിൽ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ബേക്കിങ്ങിനും കുക്കിങ്ങിലുമുപരി എന്തും ഏതും ചൂടാക്കാൻ ഉപയോഗിക്കുന്ന വസ്തുവായി മൈക്രോവേവ് മാറിക്കഴിഞ്ഞു.

പുറത്തുനിന്ന് വാങ്ങിവരുന്ന ബേക്കറി പലഹാരങ്ങൾ മുതൽ വെള്ളം വരെ സെക്കൻഡുകൾക്കൊണ്ട് ചൂടാക്കാൻ ഇന്ന് നാം ആശ്രയിക്കുന്ന ഒന്നാണ് മൈക്രോവേവ്. എന്നാൽ മൈക്രോവേവിൽ അങ്ങനെ എല്ലാ ഭക്ഷണങ്ങളും വെയ്ക്കാൻ പാടില്ലെന്ന് നമുക്ക് എത്രപേർക്കറിയാം?മൈക്രോവേവിൽ എന്തൊക്കെ ഭക്ഷണസാധനങ്ങൾ ചൂടാക്കാം,എല്ലാം ഭക്ഷണവും വെച്ചാൽ എന്ത് സംഭവിക്കും എന്നുള്ള കാര്യങ്ങളെക്കുറിച്ചറിയാം.

വെള്ളം

വെള്ളം മൈക്രോവേവിൽവെച്ച് ചൂടാക്കരുത്. ഏറെ നേരം വെള്ളം മൈക്രോവേവിൽ വയ്ക്കുന്നതോടെ വെള്ളം സൂപ്പർഹീറ്റാകുന്നു. ഈ സൂപ്പർഹീറ്റായ വെള്ളം മൈക്രോവേവിൽനിന്നും മാറ്റുന്നതോടെ ചൂട് പെട്ടെന്ന് പുറത്തേക്ക് പുറംതള്ളി വെള്ളം തിളച്ച് പൊങ്ങാൻ ഇടയാകുന്നു. ഇത് നിങ്ങൾക്ക് പൊള്ളൽ ഏൽപ്പിക്കാം. അതുകൊണ്ട് തന്നെ അൽപ്പനേരം മാത്രം വെള്ളം ചൂടാക്കുക.

ഇറച്ചി

ഫ്രീസറിലിരുന്ന് ഐസായ ഇറച്ചിയുടെ തണുപ്പ് മാറാൻ മൈക്രോവേവിൽ വെച്ച് പെട്ടെന്ന് പുറത്തേക്കെടുക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറച്ചിയുടെ അറ്റത്തെ മാത്രം തണുപ്പ് മാറുകയും നടുക്ക് ഐസ് മാറാതെ നിൽക്കുകയും ചെയ്യുന്നു. ഉപയോഗിക്കുമ്പോൾ കറങ്ങാത്ത മൈക്രോവേവാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ പ്രത്യേകിച്ചും. ഇങ്ങനെ പകുതി തണുത്തും പകുതി ചൂടായും ഇരിക്കുന്നതിലൂടെ ബാക്ടീരിയയ്ക്ക് വളരാൻ അനുയോജ്യമായ സ്ഥലമായി മാറുന്നു ഈ ഇറച്ചി. ഫ്രിഡ്ജിൽ വച്ചുതന്നെ ഡീഫ്രോസ്റ്റ് ചെയ്യുന്നതാണ് നല്ലത്.

സ്റ്റെയിൻലെസ് സ്റ്റീൽ

steel

മൈക്രോവേവ് സേഫ് സ്റ്റെയിൻലെസ് സ്റ്റീൽ എന്നുകണ്ടാലും അവ മൈക്രോവേവിന് അത്ര സേഫ് അല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചൂട് അകത്തേക്ക് കയറുന്നതിൽ നിന്നും സ്റ്റെയിന്ഡലെസ് സ്റ്റീൽ തടയാൻ ശ്രമിക്കും. അതുവഴി മൈക്രോവേവ് ചീത്തയാകാനുള്ള സാധ്യത കൂട്ടും.

പ്ലാസ്റ്റിക്

 

plastic

പ്ലാസ്റ്റിക് ചൂടാക്കാൻ പാടില്ലെന്ന് നമുക്കറിയാം. മൈക്രോവേവിൽ ഒന്നുവെച്ചിട്ട് അപ്പോൾ തന്നെ പുറത്തേക്കെടുക്കുവല്ലേ… അധികം സമയമില്ലല്ലോ… അത്ര കുറവ് സമയം കൊണ്ട് എന്ത് സംഭവിക്കാനാ എന്ന മട്ടിൽ എളുപ്പംകാണാൻ വീണ്ടും നാം പ്ലാസ്റ്റിക്കിനെ ചൂടിലേക്ക് തള്ളിവിടും. എൻവയോൺമെന്റൽ ഹെൽത്ത് പെഴ്‌സ്‌പെക്ടീവ്‌സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 450 പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ 90% പ്ലാസ്റ്റിക്കുകളും ചൂടാക്കുമ്പോൾ വിവിധ രാസവസ്തുക്കൾ പുറപ്പെടുവിക്കും.

സ്റ്റൈറോഫോം കണ്ടെയ്‌നറുകൾ

plastic

പ്ലാസ്റ്റിക് പോലെതന്നെ മൈക്രോവേവിൽ ചൂടാക്കാൻ പാടില്ലാത്ത മറ്റൊന്നാണ് സ്റ്റൈറോഫോമുകൾ. വിഷാംശമുള്ള രാസവസ്തുക്കളാണ് ഇവ ചൂടാകുമ്പോൾ പുറംതള്ളുന്നത്. ഒരു ഗ്ലാസ് പാത്രത്തിൽ ഭക്ഷണംവെച്ച് മീതെ പേപ്പർ ടവൽ കൊണ്ട് മൂടി ആഹാരം ചൂടാക്കുന്നതാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button