ശ്രീനഗര്‍: കസ്റ്റഡിയില്‍ കഴിയുന്ന തീവ്രവാദിയെ മോചിപ്പിക്കാന്‍ കൂട്ടാളികള്‍ പോലീസ് സ്റ്റേഷനിൽ അക്രണം നടത്തി. ഇവർ നടത്തിയ ആക്രമണത്തിൽ അറസ്റ്റിലായ തീവ്രവാദി കൊല്ലപ്പെട്ടു. സംഭവം നടന്നത് തിങ്കളാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമയിലാണ്. കൂട്ടാളികള്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് തീവ്രവാദി കൊല്ലപ്പെടുകയും ഇയാളുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
read also: തലയ്ക്കു 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു
ത്രാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി മുഷ്താഖ് അഹമ്മദ് ചോപന് ആണ്. ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം നടത്തിയ സ്റ്റേഷനു പുറത്തുകടക്കാനായിരുന്നു ശ്രമം. സംഭവം നടന്നത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു. ചോപന് വാതിലിനു സമീപത്തെത്തിയപ്പോള്‍ പോലീസിന്റെ ശ്രദ്ധ തിരിച്ച് രക്ഷപ്പെടുന്നതിനു വേണ്ടി പുറത്തുനിന്ന് തീവ്രവാദികള്‍ സ്റ്റേഷനു നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞു. സ്റ്റേഷനുള്ളില്‍ കിടന്ന് പൊട്ടിയ ഗ്രനേഡ് തുളഞ്ഞുകയറി ചോപന് കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Post Your Comments