നീലേശ്വരം: എഴുപത്തഞ്ചുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം കുമ്പളപ്പളളി ചൂരപ്പടവ് പള്ളപ്പാറ പയങ്ങപ്പാടന്‍ ചിണ്ടനെ (75)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കൊലപാതകമെന്നു സംശയം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്താഞ്ഞതിനാല്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വഴിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരു കൈകള്‍ക്കും പൊട്ടലും തലയ്ക്ക് ആഴത്തില്‍ മുറിവുമുണ്ട്. വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നീലേശ്വരം പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നീലേശ്വരം സി .ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി സീല്‍ ചെയ്തു. പൊലിസ് കാവലും ഏര്‍പ്പെടുത്തി.
Post Your Comments