കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പ്രായപരിധി ഏര്‍പ്പെടുത്തണമെന്നു സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന്. കമ്മീഷന്# നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
നിലവില്‍ കൊച്ചു കുട്ടികള്‍ പോലും മൊബൈല്‍ ഫോണിന് അടിമയാകുന്ന അവസ്ഥയാണുള്ളത്.ഇതിന് നിയന്ത്രണം കൊണ്ടുവരണം. മൊബൈല്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി നിര്‍ബന്ധമാക്കണമെന്നും ജോസഫൈന് പറഞ്ഞു. വിവാഹേതര തട്ടിപ്പുകളില്‍ അകപ്പെടുന്ന വനിതകളില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരായ യുവതികളാണെന്നും കമ്മിഷന് വിലയിരുത്തി.
അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി വനിതാ കമ്മിഷന്റെ അധികാര പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ച ബില്‍ പാസാക്കുമെന്നാണു പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു.
Post Your Comments