Latest NewsNewsInternationalgulf

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം തട്ടലും പീഡന ശ്രമവും: യുവതിയെ ഭീഷണിപ്പെടുത്തിയ ഡോക്ടർക്ക് സംഭവിച്ചത്

അബുദാബി: നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പണം തട്ടാനും പീഡിപ്പിക്കാനും ശ്രമിച്ച ഡോക്ടർക്ക് 18 മാസം തടവ് ശിക്ഷ. അബുദാബി സുപ്രീം കോടതിയുടേതാണ് വിധി. ഇയാൾ യുവതിയെ നിരന്തരമായി ശല്യപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്‌തു. ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി.

ചികിത്സക്കായി എത്തുന്നവരെ ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. ചികിത്സയുടെ ഭാഗമായാണെന്ന് പറഞ്ഞ് ഇയാൾ രോഗികളോട് രഹസ്യഭാഗങ്ങളുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. തന്റെ സുഹൃത്താണ് തന്നെ ഈ ഡോക്ടറുടെ അടുത്ത് എത്തിച്ചതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. എന്നാൽ തന്നിൽ നിന്ന് പണവും നഗ്നചിത്രങ്ങളും നേടിയെടുത്ത ശേഷം ഇയാൾ താനുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. തുടർന്നാണ് യുവതി പോലീസിന്റെ സഹായം തേടിയത്. പ്രതിക്ക് ഒന്നര വർഷത്തെ ജയിൽ വാസവും 50,000 ദിർഹം പിഴയും കോടതി വിധിച്ചു.

read more:തസ്തികകള്‍ പിടിച്ചെടുക്കും-യുവമോർച്ച

shortlink

Post Your Comments


Back to top button