NewsInternational

അനധികൃതമായി നടത്തിയിരുന്ന 25 ധനവിനിമയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ദുബായിയില്‍ അനധികൃതമായി നടത്തിയിരുന്ന ഇരുപത്തിയഞ്ച് ധനവിനിമയ സ്ഥാപനങ്ങള്‍ സാമ്പത്തിക വികസനമന്ത്രലായം അടച്ചുപൂട്ടി. ബംഗ്ലാദേശ് സ്വദേശികള്‍ നടത്തിയിരുന്ന സ്ഥാപനങ്ങള്‍ക്കാണ് പൂട്ട് വീണത്.

ബംഗ്ലാദേശിലേയ്ക്ക് അനധികൃതമായി പണം അയക്കുകയായിരുന്നു ഈ സ്ഥാപനങ്ങള്‍. എന്നാല്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി കൂടാതെ അനധികൃതമായിട്ടായിരുന്നു ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ബംഗ്ലാദേശ് സിം കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണം വഴിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. ഇടപാടുകാര്‍ക്ക് രസീതോ മറ്റെന്തെങ്കിലും രേഖകളോ ഇവര്‍ നല്‍കിയിരുന്നില്ല. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സമ്പദ്ഘടനയോ മോശമായി ബാധിക്കും എന്ന് സാമ്പത്തിക വികസനമന്ത്രാലയം അറിയിച്ചു.

shortlink

Post Your Comments


Back to top button