അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ് പേഖപ്പെടുത്തി. ഇത് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 15 ശതമാനം കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.91.82 ശതമാനമായിരുന്നു കഴിഞ്ഞ പ്രാവശ്യം രേഖപ്പെടുത്തിയ പോളിംഗ്.
60 സീറ്റില്‍ 59ലും തെരഞ്ഞെടുപ്പ് നടന്നു. ചരിലം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി സി.പി.എമ്മിന്റെ രാമേന്ദ്ര നാരായണ്‍ ദേബ് വര്‍മയുടെ മരണത്തെത്തുടര്‍ന്നു തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണു ദേബ് വര്‍മ അന്തരിച്ചത്.
മാര്‍ച്ച് 12 നാണ് ഇവിടെ തെരഞ്ഞെടുപ്പ്. ത്രിപുരയില്‍ ആകെ 25,73,413 വോട്ടര്‍മാരുണ്ട്. അതില്‍ 13,05,375 പേര് പുരുഷന്മാരാണ്. 11 ഭിന്നലിംഗക്കാരും വോട്ടര്‍ പട്ടികയിലുണ്ട്. 47,803 പേരായിരുന്നു കന്നി വോട്ട് ചെയ്തത്.
Post Your Comments