മസ്ക്കറ്റ് : ഒരാഴ്ചയായി കാണാതായ മലയാളിയെ ഇബ്രിയില്‍ കെട്ടിടത്തിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളില് വീട്ടില്‍ ടോണി ജോര്‍ജ് (41) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആളെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് ജോലിയില്‍ പ്രവേശിക്കാതിരുന്നതെന്നാണ് കമ്പനി നല്കുന്ന വിശദീകരണം.
നിസ്വയിലെ താമസ സ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് ഇബ്രിയിലെ ഒരു കെട്ടിടത്തിന് മുകള്‍ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഡെറ്റി, രണ്ട് മക്കളുണ്ട്. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments