കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ അപകീർത്തികരമായ പരാമർശങ്ങളുടെ തന്റെയും സ്വരാജ് എം എൽ എ യുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് ധൃത ഗതിയിൽ നടപടികൾ ആരംഭിച്ചു. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി പ്രസാദാണ് ഇന്നലെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
എന്നാൽ ഇരട്ട നീതിയിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാണ്. ഷാനിക്കൊപ്പം ഫോട്ടോയിൽ ഉള്ളത് സ്വരാജ് എം എൽ എ ആണ്. അതുകൊണ്ടു തന്നെ നടപടികൾ വേഗത്തിലാക്കാൻ സ്വരാജ് ഇടപെടുന്നുണ്ടെന്നാണ് സൂചന.ഇതിനിടെ കേസ് അന്വേഷണത്തില്‍ പൊലീസിന്റെ വേഗതയില്‍ വിമര്‍ശനവും ഉയരുന്നു. മറ്റ് പല സ്്ത്രീപീഡന പരാതികളിലും പൊലീസ് കാട്ടാത്ത തിടുക്കമാണ് വിമര്‍ശന വിധേയമാകുന്നത്. രണ്ട് നീതി ആരോപണമാണ് ഉയരുന്നത്.
കണ്ണൂർ യുവമോർച്ച നേതാവ് ലസിത പാലക്കൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ച സൈബർ സിപിഎം പ്രവർത്തകർക്കെതിരെ സമർപ്പിച്ച പരാതിയുടെ പകർപ്പുമായി രംഗത്തെത്തി. പ്രമുഖരല്ലാത്ത സ്ത്രീകൾക്ക് നീതിയില്ലെന്നാണ് പൊതുവെയുള്ള പരാതി. ഷാനിയുടെ പരാതിയില്‍ പൊലീസ് എടുക്കുന്ന നടപടികള്‍ എല്ലാ പരാതിയിലും ഉണ്ടാകണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.
ഇതിലൂടെ സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണങ്ങളും സ്ത്രീ വിരുദ്ധ നിലപാട് വിശദീകരണവും അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. നിലനിൽക്കാത്ത വകുപ്പുകളും ഇല്ലാത്ത വകുപ്പുകളും ഉപയോഗിച്ചാണ് ഭൂരിപക്ഷ അറസ്റ്റുകളും എന്നും വിമർശനം ഉണ്ട്.
Post Your Comments