തിരുവനന്തപുരം ; പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം നിർമാണത്തിൽ ഇരുന്ന സ്റ്റേജ് തകര്‍ന്ന് വീണ് ഏഴു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. നിരവധി തൊഴിലാളികള്‍ കെട്ടിടത്തിന്റെ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്ഷേത്ര സ്റ്റേജിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ശേഷം മറ്റു ജോലികള്‍ക്കായി കെട്ടിടത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികളുടെ മേലേക്ക് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.
READ ALSO ;പരിക്കേറ്റയാളെ രക്ഷിച്ച സ്ത്രീക്ക് നന്ദി പറഞ്ഞ് ജയസൂര്യ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments