ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. സിപിഎം നീക്കത്തെ പിന്തുണയ്‌ക്കേണ്ടെന്നും കോണ്‍ഗ്രസ് തീരുമാനം. ഈ വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്ന് വൈകുന്നേരം ചേരും.
നേരത്തെ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നായിരുന്നു വിവരം. ബജറ്റ് സമ്മേളനത്തിനിടെയാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുക.
ദിവസങ്ങള്‍ മുമ്പ് സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് തുടര്‍ച്ചയാണ് ഇംപീച്ച്‌മെന്റ് നീക്കം.
Post Your Comments