ബംഗളൂരു: ഐപിഎല്‍ 11-ാം സീസണ് താരലേലം അവസാനിച്ചിരിക്കുകയാണ്. പ്രഗത്ഭന്മാര്‍ക്ക് മൂല്യം കുറഞ്ഞപ്പോള്‍ നേട്ടം കൊയ്തത് ഇന്ത്യന്‍ യുവതാരങ്ങളാണ്. താരലേലത്തിന്റെ ആദ്യ ദിനം തന്നെ മലയാളി താരമായ സഞ്ജു വി സാംസണെ എട്ട് കോടി രൂപയ്ക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും അധികം തുക ലഭിക്കുന്ന താരമാണ് സഞ്ജു. 90 ലക്ഷം രൂപയ്ക്ക് ബേസില്‍ തമ്പിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് സച്ചിന് ബേബി സണ്‍റൈസേഴ്സ് ഹൈദരാബാദിലെത്തി.
സഞ്ജുവിനെയും ബേസിലിനെയും സച്ചിന് ബേബിയെയും കൂടാതെ മറ്റ് ചില മലയാളി താരങ്ങളും ഇക്കുറി ഐപിഎല്‍ പൂരത്തിന്റെ ഭാഗമാകും. എംഎസ് മിഥുന്, കെഎം ആസിഫ്, എംഡി ധനീഷ് എന്നിവരും ഇക്കുറി ഐപിഎല്ലിന്റെ ഭാഗമാകും. ലെഗ് സ്പിന്നറായ മിഥുനെ 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. 40 ലക്ഷം രൂപയ്ക്ക് ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.
പേസര്‍ എംഡി ധനീഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. മുംബൈ ടീമിലെ ഏക മലയാളി താരമാണ് ധനീഷ്.
Post Your Comments